Obituary | ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറിയിലെ വാചര്‍ക്ക് ദാരുണാന്ത്യം; 2 വനിതാ ജീവനക്കാര്‍ക്ക് പരുക്ക്

 


ADVERTISEMENT

കൊല്ലം: (KVARTHA) ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറിയിലെ വാചര്‍ക്ക് ദാരുണാന്ത്യം. രണ്ട് വനിതാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഓണാമ്പലം കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാചര്‍ പത്തനംതിട്ട സ്വദേശി തുളസീധരന്‍ പിള്ള (63) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.45ന് ആയിരുന്നു സംഭവം.

സമീപത്തെ കടയില്‍നിന്ന് ചായ കുടിച്ച ശേഷം തിരിച്ച് ഫാക്ടറിയിലേക്ക് കയറി ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കുണ്ടറ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ശാസ്താംകോട്ട താലൂക് ആശുപത്രി മോര്‍ചറിയില്‍. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Obituary | ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറിയിലെ വാചര്‍ക്ക് ദാരുണാന്ത്യം; 2 വനിതാ ജീവനക്കാര്‍ക്ക് പരുക്ക്
 
ഗ്രേഡിങ് തൊഴിലാളികളായ പ്രസന്ന കുമാരി, ലില്ലി കുട്ടി എന്നിവര്‍ക്കും മിന്നലേറ്റു. ഇരുമ്പുകസേരയില്‍ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു ഇരുവരും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രസന്ന കുമാരിയെ താലൂക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

Keywords: Kollam cashew factory worker died by lightning strike, Kollam, News, Lightning Strike, Dead, Hospital, Treatment, Injury, Mortuary, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia