Accidental Death | കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചത് ഒരു കുടുംബത്തിലെ 4 പേരും ഡ്രൈവറും; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കാസര്‍കോട് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര്‍. കാസര്‍കോട് ചിറ്റാരിക്കാല്‍ ഭീമനടി സ്വദേശികളാണ് മരിച്ചതെന്ന് വ്യക്തമായി. കാര്‍ യാത്രികരാണ് മരിച്ച അഞ്ച് പേരും. ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്.

വണ്ടിയോടിച്ച കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ എന്‍ പത്മകുമാര്‍ (59), യാത്ര ചെയ്ത കാസര്‍കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (49), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ കൃഷ്ണന്‍ (65) അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (9) എന്നിവരാണ് മരിച്ചത്.

Accidental Death | കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചത് ഒരു കുടുംബത്തിലെ 4 പേരും ഡ്രൈവറും; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച (29.04.2024) രാത്രി 10.15ഓടെയാണ് ഗാസ് സിലിന്‍ഡറുമായി പോകുകയായിരുന്ന ലോറിയും കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. നാലുപേര്‍ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസുകാരനെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമീപത്തെ ടര്‍ഫില്‍ കളിക്കുന്നവരും പ്രദേശവാസികളും ചേര്‍ന്നാണ് പ്രാരംഭ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കണ്ണപുരം പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. കാര്‍ ലോറിയുടെ മുന്‍വശത്ത് ഇടിച്ച് ബോണറ്റ് ഉള്‍പെടെ ലോറിക്ക് അടിയിലേക്ക് കയറിയ നിലയിലായിരുന്നു. കാറിന്റെ ബോഡി ആകെ ഒടിഞ്ഞ് മടങ്ങിപ്പോയിരുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Aster mims 04/11/2022

Accidental Death | കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചത് ഒരു കുടുംബത്തിലെ 4 പേരും ഡ്രൈവറും; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മകന്‍ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിഎയ്ക്ക് ചേര്‍ത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. കാറില്‍ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗാസ് സിലിന്‍ഡറുമായി പോകുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോടോര്‍ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

Keywords:
News, Kerala, Kannur, Kannur-News, Local-News, Kannur News, Kasargod Natives, Five, Died, Family, Driver, Car Accident, Woman, Child, MVD, Police, Hospital, Custody Road Accident, Accidental Death, Cherukunnu News, Kannur: Five Died in Car Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script