Drugs Seized | തളിപ്പറമ്പില്‍ എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു; 'പിടിയിലായത് എന്‍ജിനീയറിങ്ങ് കോളജ്, നിഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണി'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ കെ കെ മുഹമ്മദ് ആസിഫി(26)നെയാണ് 5.096 ഗ്രാം എം ഡി എം എ സഹിതം തളിപ്പറമ്പ് എക്സൈസ് റേന്‍ജ് ഇന്‍സ്‌പെക്ടര്‍ പി സുരേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ധര്‍മ്മശാല എന്‍ജിനീയറിങ്ങ് കോളജ്, നിഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും ഈ കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ താലൂകില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Drugs Seized | തളിപ്പറമ്പില്‍ എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു; 'പിടിയിലായത് എന്‍ജിനീയറിങ്ങ് കോളജ്, നിഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണി'

അന്വേഷണത്തില്‍ (ഗ്രേഡ്) അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍ പച്ചക്കൂട്ടത്തില്‍, കെ രാജേഷ്, (ഗ്രേഡ്) പ്രിവന്റീവ് ഓഫീസര്‍ ഉല്ലാസ് ജോസ്, സിവില്‍ എക്സൈസ് ഓഫീസര്‍ പി പി റെനില്‍ കൃഷ്ണന്‍, ഡ്രൈവര്‍ സി വി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ലോക്‌സഭ തിരെഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.

Keywords: News, Kerala, Kerala-News, Kannur-News, Regional-News, Kannur News, Excise, Caught, Young Man, MDMA, Taliparamba News, Accused, Arretsde, Case, Booked, Probe, Kannur: Excise caught young man with MDMA in Taliparamba.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script