Follow KVARTHA on Google news Follow Us!
ad

Criticized | 20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എല്‍ഡിഎഫിനും എന്നതാണ് ഇരുപാര്‍ടികളും തമ്മിലുള്ള അന്തര്‍ധാര; കോണ്‍ഗ്രസ് അത് പൊളിക്കുമെന്ന് കെ മുരളീധരന്‍

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം, സ്വന്തം കേസുകളില്‍നിന്ന് ഊരുകയും ചെയ്യാം, യുഡിഎഫിനെ ശരിയാക്കുകയും ചെയ്യാം K Muraleedharan, Politics, Allegation
തൃശൂര്‍: (KVARTHA) എല്‍ഡിഎഫിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍ എംപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എല്‍ഡിഎഫിനും എന്നതാണ് സിപിഎം ബിജെപി അന്തര്‍ധാരയുടെ ഫോര്‍മുലയെന്നും എന്നാല്‍ ഈ അന്തര്‍ധാര കോണ്‍ഗ്രസ് പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡീല്‍ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക. ബാക്കി പതിനെട്ട് ഇടത്തും ബിജെപി എല്‍ഡിഎഫിനെ സഹായിക്കും. കോണ്‍ഗ്രസ് ഈ അന്തര്‍ധാര പൊളിക്കുമെന്നും, 20 സീറ്റിലും വിജയം നേടുമെന്നും മുരളീധരന്‍ പ്രതികരിച്ചു.

K Muraleedharan Criticized LDF and BJP, Thiruvananthapuram, News, K Muraleedharan, Politics, Allegation, Lok Sabha Election, LDF, UDF, BJP, Seat, Kerala.
 

മുരളീധരന്റെ വാക്കുകള്‍:

യുഡിഎഫിന് 100 ശതമാനം വിജയം ഉറപ്പാണ്. തൃശൂരും തിരുവനന്തപുരവും ഉള്‍പെടെയുള്ള 20 ലോക് സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരില്‍ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. ഞങ്ങള്‍ക്ക് വിജയം ഉറപ്പാണ്. കോസ്റ്റല്‍ ബെല്‍റ്റിലൊക്കെ നല്ല ക്യൂവാണ്. അതെല്ലാം യുഡിഎഫിന് തികച്ചും അനുകൂലമാണ്. അതുകൊണ്ട് തൃശൂരില്‍ യുഡിഎഫിന് വിജയം ഉറപ്പ്.

സിപിഎം- ബിജെപി അന്തര്‍ധാരയുടെ കാര്യം ഞാനല്ലേ ആദ്യം പറഞ്ഞത്. അതു പറഞ്ഞപ്പോള്‍ എല്ലാവരും തമാശയായിട്ട് എടുത്തു. അന്തര്‍ധാര വളരെ ശക്തമാണ്. പതിനെട്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫും രണ്ടിടത്ത് ബിജെപിയും അതാണ് അന്തര്‍ധാരയുടെ ഫോര്‍മുല. തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി പതിനെട്ട് മണ്ഡലവും ഇടതിന്. ഈ ധാരണ ഞങ്ങള്‍ പൊളിക്കും. ഒരു സംശയവും വേണ്ട.

എല്ലാ കാര്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞു മാത്രമേ ആ പാര്‍ടിയില്‍ നടക്കൂ. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ തൃശൂര്‍ സിപിഎം ജില്ലാ ഓഫിസില്‍ വന്നതു തന്നെ ഡീല്‍ ഉറപ്പിക്കാനാണ്. അതു പലയിടത്തും കാണാം. സിപിഎമിന്റെ പല പ്രമുഖരുടെയും അഭാവം തൃശൂരില്‍ നിഴലിച്ചു കാണുന്നുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്.

കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ് ഈ ഡീലിന്റെ പ്രധാന ഉദ്ദേശ്യം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം എന്നു പറയുന്നതുപോലെ, സ്വന്തം കേസുകളില്‍നിന്ന് ഊരുകയും ചെയ്യാം, കോണ്‍ഗ്രസിനെ ശരിയാക്കുകയും ചെയ്യാം- എന്നും മുരളീധരന്‍ പറഞ്ഞു.

Keywords: K Muraleedharan Criticized LDF and BJP, Thiruvananthapuram, News, K Muraleedharan, Politics, Allegation, Lok Sabha Election, LDF, UDF, BJP, Seat, Kerala.

Post a Comment