Anand Venkatesh | 'പുതിയ ജഡ്‌ജെന്ന അമിത ആവേശമായിരുന്നു, എനിക്ക് തെറ്റുപറ്റി, തിരുത്തണം'; വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ വിധിപ്രസ്താവന പുനഃപരിശോധിക്കപ്പെടണമെന്ന് ഹൈകോടതി ജസ്റ്റിസ്

 


ചെന്നൈ: (KVARTHA) വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ വിധിപ്രസ്താവന പുനഃപരിശോധിക്കപ്പെടണമെന്ന് ഹൈകോടതി ജഡ്ജ്. ആറ് വര്‍ഷം മുന്‍പ് താന്‍ നടത്തിയ വിധിപ്രസ്താവനയില്‍ പിഴവുണ്ടായെന്നും അത് പുനഃപരിശോധിക്കപ്പെടണമെന്നും തുറന്നുപറഞ്ഞ് മദ്രാസ് ഹൈകോടതിയിലെ മുതിര്‍ന്ന ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷാണ് രംഗത്തെത്തിയത്.

2018 ജൂണ്‍ 4ന് ഹൈകോടതി ജഡ്ജ് ആയപ്പോള്‍ ജസ്റ്റിസ് എം എം സുന്ദരേഷിന്റെ ബെഞ്ചിലായിരുന്നു തുടക്കമെന്നും അന്ന് അദ്ദേഹം കോസുകള്‍ക്ക് ഏറെ പ്രോല്‍സാഹിപ്പിക്കുകയും വിധിന്യായങ്ങള്‍ എഴുതാന്‍ അനുവദിക്കുകയും ചെയ്തുവെന്നും ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

ആ വര്‍ഷം പുതിയ ജഡ്‌ജെന്ന നിലയിലുള്ള അമിത ആവേശത്തില്‍, ജൂലൈയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു വാദിച്ച പി കല്യാണ ചക്രവര്‍ത്തി ഹര്‍ഷ എസ്റ്റേറ്റ് സിവില്‍ കേസിലെ തന്റെ വിലയിരുത്തലുകള്‍ ശരിയായിരുന്നില്ലെന്നാണ് ആനന്ദ് വെങ്കിടേഷിന്റെ കണ്ടെത്തല്‍.

Anand Venkatesh | 'പുതിയ ജഡ്‌ജെന്ന അമിത ആവേശമായിരുന്നു, എനിക്ക് തെറ്റുപറ്റി, തിരുത്തണം'; വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ വിധിപ്രസ്താവന പുനഃപരിശോധിക്കപ്പെടണമെന്ന് ഹൈകോടതി ജസ്റ്റിസ്

വിധിയില്‍ മുന്നോട്ടുവെച്ച നിഗമനങ്ങളും തത്വങ്ങളും പുനഃപരിശോധിക്കണം. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ പാര്‍ഥസാരഥി ഈ വിഷയത്തില്‍ എഴുതിയ ലേഖനം വായിക്കുകയും അഭിഭാഷകനായ ശരത്ചന്ദ്രനുമായി ചര്‍ച്ച നടത്തുകയും ചെയ്ത ശേഷമാണ് പിഴവു ബോധ്യമായത്. ചെയ്തത് തെറ്റാണെന്ന് ബോധ്യമായിരിക്കുകയാണ്. അതിനാല്‍, പിഴവ് തിരിച്ചറിയുകയും അത് തിരുത്താന്‍ തയാറാകുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ മാറ്റം ഉണ്ടാകുകയെന്നും മദ്രാസ് ബാര്‍ അസോസിയേഷന്‍ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

Keywords: News, National, National-News,Justice, Judge, Anand Venkatesh, Madras High Court, Criticises, Judgement, Reconsideration, Madras Bar Association (MBA), Judiciary, Justice Anand Venkatesh of Madras High Court criticises his own judgement, says it requires reconsideration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia