Follow KVARTHA on Google news Follow Us!
ad

Army TGC | ഇന്ത്യൻ സൈന്യത്തിൽ നേരിട്ട് ഓഫീസറാകാനുള്ള അവസരം; ശമ്പളം 56,000 രൂപ മുതൽ 1.77 ലക്ഷം വരെ; ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് ഒമ്പത്, TGC, Recruitment, Jobs, Indian Army Jobs
ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾ ഇന്ത്യൻ സൈന്യത്തിൽ ഓഫീസർ ആകാൻ ആഗ്രഹിക്കുന്നു. നിങ്ങളും അവരിൽ ഒരാളാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. ഇന്ത്യൻ ആർമി ഓഫീസർ റിക്രൂട്ട്‌മെൻ്റിനായി 2025 ജനുവരിയിൽ ആരംഭിക്കുന്ന 140-ാമത് ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിൻ്റെ (TGC) വിജ്ഞാപനം പുറത്തിറക്കി. ഇതിൽ അന്തിമ തിരഞ്ഞെടുപ്പ് നടന്നാൽ ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനൻ്റ് റാങ്ക് ഓഫീസർ തസ്തികയിലേക്ക് നേരിട്ട് നിയമനം ഉണ്ടാകും.
  
News, News-Malayalam-News, National, Job, Join Indian Army as Officer: Apply for TGC-140 Technical Graduate Course Now!

താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് https://joinindianarmy(dot)nic(dot)in/ സന്ദർശിച്ച് അപേക്ഷിക്കാം. അവസാന തീയതി മെയ് ഒമ്പത് ആണ്. ഇന്ത്യൻ ആർമിയുടെ ടെക്‌നിക്കൽ ഗ്രാജുവേറ്റ് എൻട്രി സ്‌കീമിൻ്റെ പ്രത്യേകത നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം എന്നതാണ്. യുപിഎസ്‌സിയുടെ എഴുത്ത് പരീക്ഷ പാസാകേണ്ടതില്ല. ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (IMA) 12 മാസത്തെ പരിശീലനം ഉണ്ടായിരിക്കും. പരിശീലനം പൂർത്തിയാക്കിയാൽ ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനൻ്റ് റാങ്കിൽ സ്ഥിരം നിയമനം ലഭിക്കും.


പ്രവേശനത്തിനുള്ള യോഗ്യത

ടെക്‌നിക്കൽ ഗ്രാജ്വേറ്റ് എൻട്രി സ്‌കീമിന് അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷകർക്ക് എൻജിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. ബി.ടെക് അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായം 2025 ജനുവരി ഒന്നിന് 20 നും 25 നും ഇടയിൽ ആയിരിക്കണം.


എത്ര ശമ്പളം ലഭിക്കും?

ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനൻ്റ് റാങ്കിലുള്ള റിക്രൂട്ട്മെൻ്റിന് ശേഷം അടിസ്ഥാന ശമ്പളം ലെവൽ-10 ആയിരിക്കും, ശമ്പള സ്കെയിൽ 56,100 - 1,77,500 രൂപ. ഇന്ത്യൻ കരസേനയുടെ ഏറ്റവും ഉയർന്ന പദവിയായ കരസേനാ മേധാവിയിൽ എത്തിയാൽ അടിസ്ഥാന ശമ്പളം പ്രതിമാസം 2.5 ലക്ഷം രൂപയാകും.

Keywords: News, News-Malayalam-News, National, Job, Join Indian Army as Officer: Apply for TGC-140 Technical Graduate Course Now!

Post a Comment