SWISS-TOWER 24/07/2023

Iraq | ഇറാഖിൽ സ്വവർഗരതി ഇനി ക്രിമിനൽ കുറ്റം; 15 വർഷം വരെ തടവ് ശിക്ഷ; നിയമം പാർലമെൻ്റിൽ പാസാക്കി

 


ADVERTISEMENT

ബാഗ്‌ദാദ്‌: (KVARTHA) സ്വവർഗരതി ക്രിമിനൽ കുറ്റകരമാക്കുന്ന നിയമം ഇറാഖ് പാർലമെൻ്റിൽ പാസാക്കി. സ്വവർഗരതിയിൽ ഏർപ്പെടുന്നവർക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കൂടാതെ നിയമ ലംഘനങ്ങൾക്ക് ട്രാൻസ്‌ജെൻഡർമാരെ ഒന്നു മുതൽ മൂന്നു വർഷം വരെ തടവിലാക്കാം. സ്വവർഗരതിയോ വേശ്യാവൃത്തിയോ പ്രോത്സാഹിപ്പിക്കുന്ന ഏതൊരാൾക്കും കുറഞ്ഞത് ഏഴ് വർഷത്തെ തടവ് ശിക്ഷയും ബിൽ വ്യവസ്ഥ ചെയ്യുന്നു. 
Aster mims 04/11/2022

Iraq | ഇറാഖിൽ സ്വവർഗരതി ഇനി ക്രിമിനൽ കുറ്റം; 15 വർഷം വരെ തടവ് ശിക്ഷ; നിയമം പാർലമെൻ്റിൽ പാസാക്കി

ശനിയാഴ്ച വരെ, ഇറാഖ് സ്വവർഗ ലൈംഗികതയെ വ്യക്തമായി കുറ്റകരമാക്കിയിരുന്നില്ല. രാജ്യത്ത് മതപരമായ മൂല്യങ്ങൾ നിലനിർത്താൻ സഹായിക്കുമെന്ന് പുതിയ നിയമത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. അതേസമയം, ഈ നിയമത്തിലൂടെ ഇറാഖ് എൽജിബിടി സമൂഹത്തിൻ്റെ അവകാശങ്ങൾ ലംഘിക്കുന്നത് തുടരുമെന്ന് ബില്ലിനെ എതിർക്കുന്നവർ ആരോപിക്കുന്നു. 

1980-ൽ പാസാക്കിയ വേശ്യാവൃത്തി വിരുദ്ധ നിയമം ഭേദഗതി ചെയ്യുന്നതിനാണ് പുതിയ ബിൽ കൊണ്ടുവന്നത്. ബില്ലിൽ സ്വവർഗ ലൈംഗികതയ്‌ക്ക് വധശിക്ഷ ആദ്യം ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് പാസാക്കുന്നതിന് മുമ്പ് ഭേദഗതി വരുത്തി. ലോകത്ത് 60-ലധികം രാജ്യങ്ങൾ സ്വവർഗ ലൈംഗികതയെ ക്രിമിനൽ കുറ്റമാക്കിയിട്ടുണ്ട്. അതേസമയം 130-ലധികം രാജ്യങ്ങളിൽ സ്വവർഗ ലൈംഗികത നിയമപരമാണ്.

Keywords: Iraq, Baghdad, LGBTQ, Parliament, World, Criminal, Law, Bill, America, Europe, Relationship, Prison, Iraq criminalises this relationships with maximum 15 years in prison.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia