Balakot Strikes | ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിക്കും മുന്‍പ് താന്‍ പാകിസ്താനെ അറിയിച്ചിരുന്നു; ഇത് പുതിയ ഭാരതം, നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ അവരുടെ മടയില്‍ കയറി കൊല്ലുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ന്യൂഡെല്‍ഹി: (KVARTHA) 2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിക്കും മുന്‍പ് താന്‍ പാകിസ്താനെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പുതിയ ഭാരതമാണെന്നും നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ അവരുടെ മടയില്‍ കയറി കൊല്ലുമെന്നും മോദി പറഞ്ഞു. കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
 
Balakot Strikes | ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിക്കും മുന്‍പ് താന്‍ പാകിസ്താനെ അറിയിച്ചിരുന്നു; ഇത് പുതിയ ഭാരതം, നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ അവരുടെ മടയില്‍ കയറി കൊല്ലുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ വാക്കുകള്‍:

പിന്നില്‍നിന്ന് ആക്രമിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. മുഖത്തോടു മുഖം പോരാടുകയാണ് ചെയ്യുന്നത്. ആക്രമണ വിവരം മാധ്യമങ്ങളെ അറിയിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. രാത്രി നടന്ന വ്യോമാക്രമണത്തെക്കുറിച്ച് അതിന് മുന്‍പ് പാകിസ്താനെ ടെലിഫോണില്‍ അറിയിക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അവരെ ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് സൈന്യത്തോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു.

പാകിസ്താനെ വിവരം അറിയിച്ചതിനുശേഷമാണ് ബാലാക്കോട്ട് ആക്രമണദിവസം രാത്രി എന്താണ് സംഭവിച്ചതെന്ന് ലോകത്തോട് പറഞ്ഞത്. ഞാന്‍ ഒരിക്കലും ഒന്നും ഒളിച്ചു വയ്ക്കാറില്ല. ഇതു പുതിയ ഭാരതമാണ്. നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ അവരുടെ മടയില്‍ കയറി കൊല്ലും -മോദി പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26നാണ് ഇന്‍ഡ്യന്‍ പോര്‍വിമാനങ്ങള്‍ ബാലാക്കോട്ടിലെ ജയ്ശെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. നിരവധി ഭീകരരും പരിശീലകരും മുതിര്‍ന്ന ജയ്ശെ കമാന്‍ഡര്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും ഇന്‍ഡ്യ അറിയിച്ചിരുന്നു.

Keywords: 'Informed Pak Before Disclosing To World': PM's Reveal On Balakot Strikes, New Delhi, News, Balakot Strikes, Prime Minister, Narendra Modi, Rally, Politics, Army, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia