Arrested | അമേരികന്‍ സര്‍വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധം; അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്‍ഡ്യന്‍ വംശജയായ വിദ്യാര്‍ഥിനിയും

 


ന്യൂയോര്‍ക്: (KVARTHA) യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായവരില്‍ യുഎസിലെ പ്രശസ്തമായ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഇന്‍ഡ്യന്‍ വംശജയായ വിദ്യാര്‍ഥിനിയും ഉള്‍പെടുന്നുവെന്ന് പ്രിന്‍സ്റ്റണ്‍ അലുമ്നി വീകിലി (PAW) റിപോര്‍ട്. വ്യാഴാഴ്ച പുലര്‍ചെ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്‍ഡ്യന്‍ വംശജയെ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

യൂണിവേഴ്‌സിറ്റിയുടെ പരിസരത്ത് കാംപ് ചെയ്യുന്നതിനായി പ്രതിഷേധക്കാര്‍ കൂടാരം സ്ഥാപിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടുകാരിയായ അചിന്ത്യ ശിവലിംഗനെയും മറ്റൊരു വിദ്യാര്‍ഥി ഹസ്സന്‍ സെയ്ദിനെയും അറസ്റ്റ് ചെയ്തത്. സര്‍വകലാശാല പരിസരത്ത് നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.

കോയമ്പതൂരില്‍ ജനിച്ച അചിന്ത്യ ശിവലിംഗം ഓഹിയോയിലെ കൊളംബസിലാണ് വളര്‍ന്നത്. അചിന്ത്യയെ സര്‍വകലാശാലയില്‍ നിന്ന് വിലക്കിയിട്ടുണ്ട്. സഹപാഠിക്കൊപ്പമാണ് അചിന്ത്യ കാംപസില്‍ പലസ്തീന്‍ അനുകൂല കാംപുകള്‍ കെട്ടിയത്. സര്‍വകലാശാല അധികൃതരില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചശേഷവും കാംപസിലെത്തിയ പ്രതിഷേധക്കാര്‍ ടെന്റുകള്‍ കെട്ടുകയായിരുന്നു. ഇതോടെയാണ് സര്‍വകലാശാല അധികൃതര്‍ പൊലീസ് സഹായം തേടിയത്.

Arrested | അമേരികന്‍ സര്‍വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധം; അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്‍ഡ്യന്‍ വംശജയായ വിദ്യാര്‍ഥിനിയും

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവര്‍ അറസ്റ്റിലായതോടെ ടെന്റ് കെട്ടിയുള്ള പ്രതിഷേധപ്രകടനം അവസാനിപ്പിച്ച വിദ്യാര്‍ഥികള്‍ പിന്നീട് കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. നൂറോളം പേര്‍ ചേര്‍ന്ന് തുടങ്ങിയ പ്രതിഷേധനത്തില്‍ വൈകാതെ മുന്നൂറിലേറെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍വകലാശാല വക്താവ് വിശദമാക്കി.

അമേരികയിലെ വിവിധ സര്‍വകലാശാലകളിലായാണ്, ഇസ്രാഈല്‍ - ഹമാസ് യുദ്ധത്തിനെതിരായി പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. കൊളംബിയ സര്‍വകലാശാലയിലാണ് യുദ്ധ വിരുദ്ധ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് ആരംഭം കുറിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ 550 ലെറെ ആളുകള്‍ അമേരികയില്‍ അറസ്റ്റിലായെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. വ്യാഴാഴ്ച മാത്രം 61 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

Keywords: News, World, Israel-Palestine-War, Indian Origin, Princeton, Student, Arrested, Joining, Anti-Israel, Protests, Tamil Nadu-Born, Princeton Alumni Weekly (PAW), Indian-Origin Princeton Student Arrested For Joining Anti-Israel Protests.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia