Spectacle Marks | കണ്ണട വയ്ക്കുന്നത് മൂലം മൂക്കില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ നീക്കാനും കുറയ്ക്കാനും ഉള്ള വഴികള്‍ ഇതാ!

 


ന്യൂഡെൽഹി: (KVARTHA) കണ്ണടയുടെ തുടർച്ചയായ ഉപയോഗം മൂലം പലർക്കും മൂക്കിൻ്റെ ഇരുവശങ്ങളിലും പാടുകൾ വരാൻ തുടങ്ങുന്നു. ചിലപ്പോൾ ഇവ ആഴത്തിലുള്ളതായിത്തീരുകയും പെട്ടെന്ന് പോകാതിരിക്കുകയും ചെയ്യും. കണ്ണട വയ്ക്കുന്നത് മൂലം മൂക്കിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ നീക്കാനും കുറയ്ക്കാനും ചില വഴികൾ ഇതാ.

Spectacle Marks | കണ്ണട വയ്ക്കുന്നത് മൂലം മൂക്കില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ നീക്കാനും കുറയ്ക്കാനും ഉള്ള വഴികള്‍ ഇതാ!

കറ്റാർ വാഴ ജെൽ:

മൂക്കിലെ പാടുകൾ നീക്കം ചെയ്യാൻ കറ്റാർ വാഴ ഉപയോഗിക്കാം. ഇതിനായി പുതിയ കറ്റാർ വാഴ ജെൽ എടുത്ത് മൂക്കിലെ പാടുകളുള്ള ഭാഗത്ത് ഏതാനും മിനിറ്റുകൾ പതുക്കെ മസാജ് ചെയ്യണം. കണ്ണടകൾ മൂലമുണ്ടാകുന്ന മൂക്കിലെ പാടുകൾ കുറയ്ക്കാൻ ഇത് സഹായിക്കും.

കക്കിരി:

കക്കിരി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചശേഷം പാടുകളുള്ള ഭാഗത്ത് പുരട്ടി ഏകദേശം 10 മുതൽ 15 മിനിട്ട് കഴിഞ്ഞ് കഴുകുക. കുറച്ച് ദിവസത്തേക്ക് ഇത് ആവർത്തിക്കുന്നതിലൂടെ വ്യത്യാസം കണ്ടു തുടങ്ങും.

നാരങ്ങ നീര്:

നാരങ്ങ നീരും ഗുണം ചെയ്യും. ഇതിനായി കോട്ടൺ തുണി ഉപയോഗിച്ച് മൂക്കിൽ പാടുകളുള്ള ഭാഗത്ത് നാരങ്ങ നീര് പുരട്ടണം. 10 മുതൽ 15 മിനിറ്റ് വരെ വെച്ച ശേഷം മുഖം കഴുകുക.

ഉരുളക്കിഴങ്ങ്:

ഉരുളക്കിഴങ്ങ് അരച്ച് അതിൻ്റെ നീര് പിഴിഞ്ഞെടുത്ത് പാടുകളുള്ള ഭാഗത്ത് പുരട്ടുക. കുറച്ച് മിനിറ്റുകൾക്ക് ശേഷം വെള്ളത്തിൽ കഴുകുക. ദിവസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യത്യാസം കണ്ടു തുടങ്ങും.

മൂക്കിലെ കണ്ണടയുടെ പാടുകൾ നീക്കം ചെയ്യാൻ ഈ വീട്ടുവൈദ്യങ്ങൾ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ നിങ്ങൾക്ക് ഈ വസ്തുക്കളിൽ എന്തെങ്കിലും അലർജിയുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്യുക.

Keywords: News, Malayalam News, Spectacle Marks, Glass, Tips, Nose, Hacks, How to remove spectacle marks on nose
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia