Follow KVARTHA on Google news Follow Us!
ad

Investigation | ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

മരണം ഹൃദയഘാതം മൂലമെന്ന് ആശുപത്രി സൂപ്രണ്ട് Woman Died, Health, Health Minister, Investigation, Alappuzha Medical College, Kerala News
ആലപ്പുഴ: (KVARTHA) മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

പ്രസവത്തെ തുടര്‍ന്ന് അണുബാധയേറ്റ് അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം സംഭവിക്കുന്നത്. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളില്ല. മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.

Health Minister Veena George ordered investigation into the complaint that woman died after giving birth at Alappuzha Medical College, Alappuzha, News, Woman Died, Health, Health Minister, Investigation, Alappuzha Medical College, Health Minister, Veena George, Kerala News

അതേസമയം യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പ്രസവത്തിന് മൂന്ന് ദിവസം മുന്‍പ് യുവതിക്ക് യൂറിനല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വര്‍ധിച്ചുവെന്നും സൂപ്രണ്ട് വ്യക്തമാക്കുന്നു. ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്. 

ഒരാഴ്ച മുന്‍പ് നില മെച്ചപ്പെട്ടതിനെ തുടര്‍ന്നു വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുന്‍പ് ആദ്യ ഹൃദയാഘാതം വന്നു. ഉച്ചയ്ക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.

Keywords: Health Minister Veena George ordered investigation into the complaint that woman died after giving birth at Alappuzha Medical College, Alappuzha, News, Woman Died, Health, Health Minister, Investigation, Alappuzha Medical College, Health Minister, Veena George, Kerala News.

Post a Comment