Kettle Cleaning | കെറ്റിലിൽ വെള്ളത്തിൻ്റെ കറ ഉണ്ടോ? എളുപ്പത്തിൽ വൃത്തിയാക്കാനുള്ള നുറുങ്ങുകൾ ഇതാ!

 


ന്യൂഡെൽഹി: (KVARTHA) ഇപ്പോൾ മിക്ക വീടുകളിലും വെള്ളം ചൂടാക്കാൻ പാത്രത്തിന് പകരം ഇലക്ട്രിക് കെറ്റിൽ ഉപയോഗിക്കുന്നു. കെറ്റിലിൽ വെള്ളം മാത്രം ഉപയോഗിക്കുന്നതിനാൽ അധികം വൃത്തിയാക്കേണ്ട ആവശ്യമില്ലെന്ന് പലരും ചിന്തിച്ചേക്കാം. എന്നിരുന്നാലും, നിങ്ങളുടെ കെറ്റിൽ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ദിവസവും വെള്ളം ചൂടാക്കുന്നത് കാരണം, കെറ്റിലിൻ്റെ അടിയിൽ കാൽസ്യം കാർബണേറ്റ് അടിഞ്ഞു കൂടുന്നു.

Kettle Cleaning | കെറ്റിലിൽ വെള്ളത്തിൻ്റെ കറ ഉണ്ടോ? എളുപ്പത്തിൽ വൃത്തിയാക്കാനുള്ള നുറുങ്ങുകൾ ഇതാ!

ഇത് ജലം ബാഷ്പീകരിക്കപ്പെടുമ്പോൾ ഉപരിതലത്തിൽ അവശേഷിക്കുന്ന കണികകളാണ്. ചൂടുവെള്ളത്തിന് മികച്ച രുചി ലഭിക്കണമെങ്കിൽ, ബാക്ടീരിയ, പൂപ്പൽ, ധാതുക്കൾ എന്നിവ നീക്കം ചെയ്യണ്ടത് പ്രധാനമാണ്. കെറ്റിലിൽ വെള്ളം ഉപയോഗിച്ച് കഴുകി നിങ്ങൾക്ക് ധാതുക്കൾ നീക്കാനാവില്ല. ഇതിന് പരിഹാരമായി ശശാങ്ക് അൽഷി (@alshihacks) എന്ന ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട നുറുങ്ങ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇതിന് കുറച്ച് നാരങ്ങയും വെള്ളവും മാത്രം മതി.

* കെറ്റിലിൽ നാരങ്ങകൾ പിഴിഞ്ഞ് ഒഴിക്കുക. നാരങ്ങ തൊലികളും ചേർക്കുക.
* കുറച്ച് വെള്ളം ചേർത്ത് കെറ്റിൽ ഓണാക്കുക.
* നന്നായി തിളപ്പിച്ച ശേഷം മാറ്റം ദൃശ്യമാകും.


മറ്റ് ചില വഴികൾ ഇതാ:

ബേക്കിംഗ് സോഡ രീതി

* കെറ്റിൽ 3/4 വെള്ളം നിറച്ച് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക
* വെള്ളം തിളപ്പിച്ച് ഒരു മണിക്കൂർ കാത്തിരിക്കുക
* നന്നായി കഴുകുക. കെറ്റിൽ വൃത്തിയാകും.

വൈറ്റ് വിനാഗിരി രീതി

* കെറ്റിലിൽ പകുതി വെള്ള വിനാഗിരിയും ബാക്കി പകുതി വെള്ളവും ഒഴിക്കുക
* വെള്ളം തിളപ്പിക്കുക. ശേഷം മിശ്രിതം കളയാം.
* ശേഷം കെറ്റിലിൽ വീണ്ടും വെള്ളം നിറയ്ക്കുക, ശേഷിക്കുന്ന വിനാഗിരി കൂടി നീക്കം ചെയ്യാൻ തിളപ്പിക്കുക. കെറ്റിൽ വൃത്തിയാകും.
  
Kettle Cleaning | കെറ്റിലിൽ വെള്ളത്തിൻ്റെ കറ ഉണ്ടോ? എളുപ്പത്തിൽ വൃത്തിയാക്കാനുള്ള നുറുങ്ങുകൾ ഇതാ!

Keywords: News, National, New Delhi, Kettle Clean, Lifestyle, Kitchen Hacks, Calcium Carbonate, Got Water Stains In Your Kettle? This Viral Hack Will Show You How To Clean It, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia