Follow KVARTHA on Google news Follow Us!
ad

Thunder Storm | ബംഗാളില്‍ ജല്‍പായ്ഗുരിയില്‍ പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ 4 പേര്‍ക്ക് ദാരുണാന്ത്യം; 100ലധികം പേര്‍ക്ക് പരുക്ക്; നിരവധി വീടുകള്‍ക്കും നാശനഷ്ടം; അസമിലും മണിപ്പൂരിലും കനത്ത മഴ

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിമാനമാര്‍ഗമുള്ള യാത്ര നിര്‍ത്തലാക്കി Four Died, Sudden Storm, Hits, Jalpaiguri News, Mainaguri News, West Bengal, I
കൊല്‍കത്ത: (KVARTHA) വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരിയിലും മറ്റ് ജില്ലകളിലും നാശം വിതച്ച് ഏതാനും മിനിറ്റുകള്‍ നീണ്ട കൊടുങ്കാറ്റ്. ചുഴലിക്കാറ്റില്‍ നാല് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപോര്‍ടുണ്ട്.

ജല്‍പായ്ഗുരി-മൈനാഗുരിയിലെ ചില പ്രദേശങ്ങളില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയും കൊടുങ്കാറ്റും ദുരന്തങ്ങളുണ്ടാക്കി എന്നറിയുന്നതില്‍ ദു:ഖമുണ്ട്. ക്യുആര്‍ടി (Quick Response Team) ടീമുകള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

നേരത്തെ തന്നെ ഇന്‍ഡ്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ മഴയും ശക്തമായ കാറ്റുമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. അുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, തൃപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കായിരുന്നു മുന്നറിയിപ്പ്. ബംഗാളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ടായിരുന്നു.


അസമില്‍ ശക്തമായ കാറ്റിലും മഴയിലും ഗുവാഹതി വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാറ്റും മഴയും തുടരുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ വിവിധ മേഖലകളിലും വിമാനമാര്‍ഗമുള്ള യാത്ര നിര്‍ത്തലാക്കിയിട്ടുണ്ട്.

കേരളത്തില്‍ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നതിനിടെയാണ് അസമിലും ബംഗാളിലും മണിപ്പൂരിലും കനത്ത മഴയെന്ന വാര്‍ത്ത വരുന്നത്. മണിക്കൂറുകളായി ഇവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത കാറ്റുമുണ്ട്.

Keywords: News, National, National-News, Weather, Weather-News, Four Died, Sudden Storm, Hits, Jalpaiguri News, Mainaguri News, West Bengal, Injured, Heavy Rainfall, Disasters, Chief Minister, Mamata Banerjee, Four died as sudden storm hits Jalpaiguri.

Post a Comment