Follow KVARTHA on Google news Follow Us!
ad

Bank | ഈ 2 ബാങ്കുകൾ തമ്മിലുള്ള ലയനം പൂർത്തിയായി; ഇനി ഇടപാടുകാർക്ക് എന്ത് സംഭവിക്കും ?

59 ലക്ഷത്തിലധികം ഫിൻകെയർ ഉപഭോക്താക്കൾക്ക് നേട്ടം Fincare, AU Small Finance, Bank
ന്യൂഡെൽഹി: (KVARTHA) എ യു സ്മോൾ ഫിനാൻസ് ബാങ്കും (AU SFB) ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും (Fincare SFB) തമ്മിലുള്ള ലയനം പൂർത്തിയായിരിക്കുകയാണ്. ഫിൻകെയർ എസ്എഫ്‌ബിയിൽ ഉള്ള ഓരോ 2000 ഓഹരികളിലും ഫിൻകെയർ എസ്എഫ്‌ബിയുടെ ഓഹരി ഉടമകൾക്ക് എയു എസ്എഫ്‌ബിയിൽ 579 ഓഹരികൾ ലഭിക്കും. ഈ ലയനത്തിന് 2024 മാർച്ച് നാലിന് ആർബിഐയിൽ നിന്ന് അന്തിമ അനുമതി ലഭിച്ചു. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
  
Fincare merges with AU Small Finance Bank

ഇതോടെ, 89,854 കോടി രൂപ നിക്ഷേപ അടിത്തറയും 1,16,695 കോടി രൂപ ബാലൻസ് ഷീറ്റും 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2,350ലധികം ശൃംഖലയും 43,500-ലധികം ജീവനക്കാരുമുള്ള ശക്തമായ സ്ഥാപനമായി എ യു സ്മോൾ ഫിനാൻസ് ബാങ്ക് മാറി. അടുത്ത 9-12 മാസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് തടസമില്ലാത്ത മികച്ച ബാങ്കിംഗ് അനുഭവം ഉറപ്പാക്കുന്നതിലാണ് ബാങ്കിൻ്റെ ശ്രദ്ധ.

ഈ ലയനത്തിന് അനുസൃതമായി, ഫിൻകെയർ എസ്എഫ്ബിയുടെ മുൻ എംഡിയും സിഇഒയുമായ രാജീവ് യാദവ്, എയു എസ്എഫ്ബിയുടെ ഡെപ്യൂട്ടി സിഇഒ ആയി നിയമിതനായി. കൂടാതെ, എയു എസ്എഫ്‌ബി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഉത്തം ടിബ്രെവാളിനെ ഡെപ്യൂട്ടി സിഇഒ ആയും എക്‌സിക്യൂട്ടീവ് ഡയറക്‌ടറായും സ്ഥാനക്കയറ്റം നൽകി.

ലയനത്തിനുശേഷം, 59 ലക്ഷത്തിലധികം ഫിൻകെയർ ഉപഭോക്താക്കൾക്ക് എയു എസ്എഫ്‌ബി -യുടെ മികച്ച സാങ്കേതിക സേവനങ്ങളും ക്രെഡിറ്റ് കാർഡുകൾ, ക്യൂ ആർ കോഡുകൾ, വീഡിയോ ബാങ്കിംഗ് എന്നിവ അടക്കമുള്ളവയും ഉപയോഗിക്കാൻ കഴിയും. ചെറുകിട കർഷകർ, മൈക്രോ ബിസിനസ് സംരംഭങ്ങൾ, സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾ, അസംഘടിത മേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ ബാങ്കിതര വിഭാഗങ്ങൾക്ക് നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് സേവനങ്ങൾ നൽകാനാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ സ്ഥാപിച്ചിരിക്കുന്നത്.

Keywords: Fincare, AU Small Finance, Bank, New Delhi, AU SFB, Merge, Stocks, RBI, MD, CEO, Rajeev Yadav, Balance sheet, Capital, Fincare merges with AU Small Finance Bank.

Post a Comment