Killed | അജ്‌മീറിന് സമീപം പള്ളിക്കകത്ത് ഇമാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 4 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനായില്ല; ഒരു തുമ്പും പൊലീസിന് കണ്ടെത്താനായില്ലെന്ന് ആക്ഷേപം

 


ജയ്‌പൂർ: (KVARTHA) അജ്മീറിൽ രാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചൻ നഗർ ഖാൻപുര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലെ ഇമാമിനെ അജ്ഞാതരായ അക്രമികൾ അടിച്ച് കൊന്ന സംഭവത്തിൽ നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ കുറിച്ചുള്ള ഒരു തുമ്പും പൊലീസിന് കണ്ടെത്താനായില്ലെന്ന് ആക്ഷേപം. ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രദേശവാസികൾക്കിടയിൽ അമർഷമുണ്ട്.

Killed | അജ്‌മീറിന് സമീപം പള്ളിക്കകത്ത് ഇമാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 4 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനായില്ല; ഒരു തുമ്പും പൊലീസിന് കണ്ടെത്താനായില്ലെന്ന് ആക്ഷേപം

ഏപ്രിൽ 27ന് പുലർച്ചെ 2.30 മണിയോടെയാണ് കാഞ്ചൻ നഗർ ഖാൻപൂർ ദൊരായി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുഹമ്മദി മദീന മസ്ജിദിലെ ഇമാം ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മുഹമ്മദ് മാഹിറിനെ (30) ഒരു സംഘം കൊലപ്പെടുത്തിയത്. മസ്ജിദിനുള്ളിലെ മുറിയിൽ വെച്ചായിരുന്നു സംഭവം. മുഖം മൂടി ധരിച്ച അജ്ഞാതരായ മൂന്ന് അക്രമികൾ പള്ളിയുടെ പിൻവാതിലിലൂടെ അകത്ത് പ്രവേശിക്കുകയും മസ്ജിദിൽ താമസിച്ച് പഠിച്ചുവന്നിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി മാറ്റിനിർത്തുകയും തുടർന്ന് മാഹിറിനെ വടിയും മറ്റും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മുഹമ്മദ് മാഹിറിനൊപ്പം ഉത്തർപ്രദേശിൽ നിന്നുള്ള ആറ് കുട്ടികളും താമസിച്ചിരുന്നു. സംഭവസമയത്തും മാഹിറും കുട്ടികളും ഒരേ മുറിയിൽ ഉറങ്ങുകയായിരുന്നു. പെരുന്നാളിന് സ്വന്തം ഗ്രാമത്തിലേക്ക് പോയ മൗലാന മാഹിർ എട്ട് ദിവസം മുമ്പാണ് അജ്മീറിൽ തിരിച്ചെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ അജ്മീർ കലക്ടറുടെ ഓഫീസിന് മുന്നിൽ പ്രകടനം നടത്തിയിരുന്നു. കുറ്റക്കാരെ പിടികൂടി തക്കതായ ശിക്ഷ നൽകണമെന്നാണ് ഇമാമിന്റെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. കുറ്റവാളികളെ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നൽകിയെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ലെന്നും അവർ പറയുന്നു.

ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് രാംഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻചാർജ് രവീന്ദ്ര കുമാർ ഖേഗി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ചുവരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മൂന്നുപേരെയും അറസ്റ്റു ചെയ്‌താൽ കൊലപാതകത്തിൻ്റെ കാരണങ്ങളെക്കുറിച്ചും മറ്റ് ആളുകളുടെ പങ്കാളിത്തത്തെക്കുറിച്ചും വിവരം ലഭിക്കും', അദ്ദേഹം വ്യക്തമാക്കി.

Keywords: News, Malayalam News, National, Crime, Killed, Murder, Ajmer, Even after 4 days, accused could not be caught in incident of killing an imam inside mosque
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia