Follow KVARTHA on Google news Follow Us!
ad

PM Modi | ഇന്‍ഡ്യാ സഖ്യം അധികാരത്തില്‍ എത്തിയാല്‍ 5 വര്‍ഷം കൊണ്ട് രാജ്യത്ത് 5 പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് നരേന്ദ്ര മോദി

'കശ്മീരില്‍ ആര്‍ടികിള്‍ 370 പുനഃസ്ഥാപിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം' PM Modi, Rally, Lok Sabha Election, Politics, National News
മുംബൈ: (KVARTHA) പ്രതിപക്ഷത്തെ വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഡ്യാ സഖ്യം അധികാരത്തില്‍ എത്തിയാല്‍ അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. 

മാത്രമല്ല, ദക്ഷിണേന്‍ഡ്യയെ ഒരു പ്രത്യേക രാഷ്ട്രമാക്കുമെന്നാണ് വിവിധ സ്ഥലങ്ങളില്‍ ഇന്‍ഡ്യാ സഖ്യം പ്രസംഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ കോലാപുരില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'Ek Saal, Ek PM Formula': Modi Says I.N.D.I.A Bloc Planning To Have 5 Prime Ministers If It Wins LS Polls, Mumbai, News, PM Modi, Rally, Lok Sabha Election, Politics, Congress, Criticism, National News

ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാനാകുമോ എന്നും മോദി ചോദിച്ചു. എന്‍ഡിഎയുടെ വികസനത്തിന്റെ ട്രാക് റെകോര്‍ഡിനോട് മത്സരിക്കാനാകില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രം മാറ്റിയിരിക്കുന്നു. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിക്കുകയാണ്. ഇപ്പോള്‍ കശ്മീരില്‍ ആര്‍ടികിള്‍ 370 പുനഃസ്ഥാപിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം എന്നും മോദി പറഞ്ഞു.

മോദിയുടെ വാക്കുകള്‍:

അവരുടെ സര്‍കാരുണ്ടായാല്‍ പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കും. മൂന്നക്ക ലോക് സഭാ സീറ്റു പോലും നേടാനാകാത്തവര്‍ സര്‍കാരുണ്ടാക്കുന്നത് വരെ എത്തിയിരിക്കുന്നു. ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോര്‍മുല. അവര്‍ അഞ്ചു വര്‍ഷം അധികാരത്തില്‍ തുടര്‍ന്നാല്‍ ഓരോ വര്‍ഷവും ഒരോ പ്രധാനമന്ത്രിമാര്‍ വരും. കോണ്‍ഗ്രസും ഇന്‍ഡ്യാ മുന്നണിയും കര്‍ണാടകയിലും തമിഴ്‌നാട്ടിലും മറ്റും പ്രസംഗിച്ചു നടക്കുന്നത് ദക്ഷിണേന്‍ഡ്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ്.

ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാനാകുമോ? എന്‍ഡിഎയുടെ വികസനത്തിന്റെ ട്രാക് റെകോര്‍ഡിനോട് മത്സരിക്കാനാകില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രം മാറ്റിയിരിക്കുന്നു. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിക്കുകയാണ്. ഇപ്പോള്‍ കശ്മീരില്‍ ആര്‍ടികിള്‍ 370 പുനഃസ്ഥാപിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം എന്നും മോദി പറഞ്ഞു.

Keywords: 'Ek Saal, Ek PM Formula': Modi Says I.N.D.I.A Bloc Planning To Have 5 Prime Ministers If It Wins LS Polls, Mumbai, News, PM Modi, Rally, Lok Sabha Election, Politics, Congress, Criticism, National News.

Post a Comment