Follow KVARTHA on Google news Follow Us!
ad

E P Jayarajan | 'തനിക്കെതിരെ നടപടിയെടുക്കുന്നത് എന്തിന്?' നടക്കുന്നത് ഗൂഡാലോചനയെന്ന് ഇ പി ജയരാജന്‍; 'മുഖ്യമന്ത്രി നല്‍കിയ ഉപദേശം രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നു'

'ദല്ലാള്‍ നന്ദകുമാറിന് തന്നെ ചതിക്കാനോ പറ്റിക്കാനോ കഴിഞ്ഞിട്ടില്ല, EP Jayarajan, Politics, CPM, LDF convener
കണ്ണൂര്‍: (KVARTHA) തനിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് പറയുന്നത് എന്തിനെന്ന് എല്‍.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ കണ്ണൂരില്‍ മാധ്യമങ്ങളോട് ചോദിച്ചു. ബി.ജെ.പി പ്രവേശന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കുകയായിരുന്നു. ആരോപണം നിഷേധിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുമായിരുന്നില്ലേ. അതിനാലാണ് വോട്ടെടുപ്പ് ദിവസം സത്യം പറഞ്ഞത്. തനിക്ക് മുഖ്യമന്ത്രി നല്‍കിയ ഉപദേശം രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നു. ചൂഷണം ചെയ്യാന്‍ പലരും വരും. അതില്‍ കുടുങ്ങരുതെന്ന ഉപദേശമാണ് മുഖ്യമന്ത്രി നല്‍കിയതെന്നും ഇ പി ജയരാജൻ പറഞ്ഞു.
  
News, News-Malayalam-News, Kerala, Politics, E P Jayarajan alleges conspiracy.

ദല്ലാള്‍ നന്ദകുമാറിന് തന്നെ ചതിക്കാനോ പറ്റിക്കാനോ കഴിഞ്ഞിട്ടില്ല. മനുഷ്യനാണ്, ചില തെറ്റുകള്‍ പറ്റിയാല്‍ തിരുത്തി മുന്‍പോട്ടുപോകും. തനിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിലാണ് ഗൂഡാലോചന നടന്നത്. കാര്യങ്ങള്‍ അന്വേഷിക്കാതെ ചില മാധ്യമങ്ങളും ഇതിനൊപ്പം ചേര്‍ന്നു. ശോഭാസുരേന്ദ്രനെ തനിക്ക് നേരിട്ട് പരിചയമില്ല. ഇവിടെ യഥാര്‍ത്ഥത്തില്‍ നടന്നത് വേട്ടയാടലാണ്. ഇലക്ഷന് മുന്‍പ് താന്‍ സി.പി.എം വിട്ടു ബി.ജെ.പിയിലേക്ക് പോകുമെന്നാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. താനെന്താ ഒരാളെ കണ്ടാല്‍ പാര്‍ട്ടിവിട്ടു ബി.ജെ.പിയിലേക്ക് പോകുമോയെന്നും ഇ.പി ചോദിച്ചു.

മുഖ്യമന്ത്രി നല്‍കിയത് എല്ലാവര്‍ക്കുമുളള സന്ദേശമാണെന്നാണ് കരുതുന്നത്. സി.പി.എം തകര്‍ക്കാനാണ് ഇതു ചെയ്യുന്നത്. സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ഒരു പ്രസക്തിയില്ല. ഒരു ദിവസം കൊണ്ടു മാറുന്നതാണോ തന്റെ രാഷ്ട്രീയമെന്നും ഇ.പി ചോദിച്ചു. വൈദേകത്തിനെതിരെ ഇ.ഡിയും ആദായ നികുതിവകുപ്പും റെയ്ഡ് നടത്തിയെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം നല്‍കിയതാണ്. വ്യക്തിഹത്യയാണ് തനിക്കെതിരെ നടന്നത്. ദല്ലാള്‍ നന്ദകുമാര്‍ ഒരു ചതിയുടെ ഭാഗമായാണ് പ്രകാശ് ജാവ്ദേകറെ വീട്ടിലേക്ക് കൊണ്ടു വന്നതെന്നു ഇപ്പോള്‍ മനസിലാക്കുന്നു.

വീട്ടില്‍ വരുന്നവരോട് ഇറങ്ങിപോകാന്‍ പറയുന്ന ശീലം തനിക്കില്ല. ഒരു ചായകുടിച്ചു രാഷ്ട്രീയം പറഞ്ഞാണ് ഇരുവരും പരിപാടികള്‍ പങ്കെടുക്കാന്‍ പിരിഞ്ഞത്. പ്രകാശ് ജാവ്ദേകര്‍ കേന്ദ്രമന്ത്രിയായിരുന്നയാളാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. വൈദേകത്തിനെതിരെ ചില മാധ്യമങ്ങള്‍ കളളക്കഥകള്‍ ചമയ്ക്കുകയാണ്. അവിടെ വരുമാനം ഒന്നുമില്ല. പിന്നെങ്ങനെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നും ഇ.പി ചോദിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനിയെ കുറിച്ചു പൂര്‍ണവിവരങ്ങള്‍ ഇന്റര്‍നെറ്റ് നോക്കിയാല്‍ എല്ലാവര്‍ക്കും മനസിലാകും. എന്നിട്ടും ചിലര്‍ കളളക്കഥ മെനയുകയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി.

Keywords: News, News-Malayalam-News, Kerala, Politics, E P Jayarajan alleges conspiracy.

Post a Comment