Controversy | മേയര്‍ കാര്‍ കുറുകേ നിര്‍ത്തി കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ ഹൈകോടതിയിലേക്ക്; ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം

 


തിരുവനന്തപുരം: (KVARTHA) മേയര്‍ ആര്യ രാജേന്ദ്രന്‍ കാര്‍ കുറുകേ നിര്‍ത്തി കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍ ഹൈകോടതിയെ സമീപിക്കാനുള്ള നീക്കവുമായി ഡ്രൈവര്‍ എല്‍ എച് യദു. മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മേയര്‍ക്കും ഭര്‍ത്താവ് സചിന്‍ ദേവ് എം എല്‍ എ യ്ക്കും എതിരെ കേസെടുക്കാത്തതിനും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യാനാണ് യദുവിന്റെ തീരുമാനം.

മേയറുടെ പരാതിയില്‍ സംഭവദിവസം തന്നെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഡ്രൈവര്‍ മേയര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് യദു കോടതിയെ സമീപിക്കുന്നത്. ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്.

Controversy | മേയര്‍ കാര്‍ കുറുകേ നിര്‍ത്തി കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ ഹൈകോടതിയിലേക്ക്; ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം
 
ഡ്രൈവറെ തടഞ്ഞശേഷം മേയര്‍ പൊലീസില്‍ ഇക്കാര്യം അറിയിച്ചിരുന്നു. കണ്‍ട്രോള്‍ റൂമിലും വിവരം അറിയിച്ചു. മേയറുടെ പരാതി അന്വേഷിക്കുന്ന കൂട്ടത്തില്‍ ഡ്രൈവരുടെ പരാതിയും അന്വേഷിക്കാമെന്ന നിലപാടിലാണ് പൊലീസ്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫിസിലേക്ക് മാര്‍ച് നടത്തി. 'ഓവര്‍ ടേകിങ് നിരോധിത മേഖല, മേയറുണ്ട് സൂക്ഷിക്കുക' എന്നെഴുതിയ ഫ് ളക്‌സ് ബോര്‍ഡും സ്ഥാപിച്ചു. മേയര്‍ക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുള്ള പോസ്റ്ററുകള്‍ കെ എസ് ആര്‍ ടി സി ബസുകളില്‍ പതിപ്പിച്ചു.

ഞായറാഴ്ച രാത്രിയിലെ സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ കെ എസ് ആര്‍ ടി സി ഡ്യൂടിയില്‍നിന്ന് വിലക്കിയിരുന്നു. പ്രഥമിക അന്വേഷണ റിപോര്‍ട് ചൊവ്വാഴ്ച ലഭിച്ചശേഷം തുടര്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിലെ സിഗ്‌നലില്‍ ഇടതുവശത്തുകൂടി ഓവര്‍ടേക് ചെയ്താണ് മേയറുടെ കാര്‍ ബസിന് കുറുകേ നിര്‍ത്തിയത്. വീഡിയോ ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. കാറിന് സൈഡ് തരാത്തതിനല്ല, അശ്ലീല ആംഗ്യം കാണിച്ചതാണ് ചോദ്യം ചെയ്തതെന്നും മേയര്‍ വ്യക്തമാക്കുന്നു. എന്നാല്‍ താന്‍ അശ്ലീല ആംഗ്യം കാണിച്ചിട്ടില്ലെന്നാണ് യദുകൃഷ്ണ പറയുന്നത്.

യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടെന്നും തല്‍കാലത്തേക്ക് മാറ്റി നിര്‍ത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പിരിച്ചുവിട്ടാല്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്റെ നിഗമനം. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ടിഡിഎഫ്, കെ എസ് ആര്‍ ടി സി ചീഫ് ഓഫീസിലേക്കും യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും മാര്‍ച് നടത്തും.

Keywords: 'Didn’t make any obscene gesture at mayor,' says KSRTC bus driver, Thiruvananthapuram, News, Politics, KSRTC Bus Driver, Controversy, High Court, Petition, Arya Rajendran, Police, Probe, Protest, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia