SWISS-TOWER 24/07/2023

Criticized | തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള സെനറ്റ് നിയമനം റദ്ദാക്കണമെന്ന് പി കെ ശ്രീമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കണ്ണൂര്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെനറ്റിലേക്ക് നടത്തിയ നാമനിര്‍ദേശം റദ്ദാക്കണമെന്ന് സിപിഎം കേന്ദ്ര കമിറ്റി അംഗം പി കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം വ്യക്തിഗത ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനോ അനുവദിക്കാനോ പാടില്ലെന്ന ചട്ടം ലംഘിച്ചാണ് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാലാ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്.

ചാന്‍സലര്‍ സ്വന്തം താല്‍പര്യമനസുരിച്ചാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തത്. ഇത് ഗൗരവമായ പ്രശ്നമാണ്. സെനറ്റ് അംഗമെന്ന പദവി വ്യക്തിഗത ആനുകൂല്യമാണ്. ഇത് ആനുകൂല്യം ലഭിച്ചവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഉള്‍പെടെ സ്വാധീനിക്കുന്നതാണ്. ഇത് തിരഞ്ഞെടുപ്പില്‍ വോട് സ്വാധീനത്തിനും ഇടയാക്കും.

Criticized | തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള സെനറ്റ് നിയമനം റദ്ദാക്കണമെന്ന് പി കെ ശ്രീമതി
 
ഇത്തരം നിയമനങ്ങള്‍ തീര്‍ത്തും തിരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് കമീഷനോട് അനുവാദം ചോദിച്ച് ചില ഇളവുകള്‍ വാങ്ങാറുണ്ടെങ്കിലും ഇത്തരം നിയമനങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. മാത്രമല്ല, തിരഞ്ഞെടുപ്പ് കമീഷന്റെ മുന്‍കൂര്‍ അനുവാദം വാങ്ങിയില്ല എന്നാണ് മനസിലാക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.

കഴിഞ്ഞ തവണ 10 മണ്ഡലങ്ങളില്‍ മത്സരിച്ച എസ് ഡി പി ഐ ഇത്തവണ യുഡിഎഫിന് വോട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അടൂര്‍ പ്രകാശിന് വോട് മറിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് തുറന്ന് പറഞ്ഞിരിക്കുകയാണ്. രാജ്യത്ത് അത്യന്തം അപകടകാരികളായ ആര്‍ എസ് എസുമായും നിരോധിത സംഘടനായ പി എഫ് ഐയുടെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐയുമായും കേരളത്തിലെ കോണ്‍ഗ്രസ് ഒരേ സമയം ചങ്ങാത്തമുണ്ടാക്കുകയാണ്.

വര്‍ഗീയതയ്ക്കെതിരെ പോരാടുമെന്ന് പറയുന്ന വയനാട് സ്ഥാനാര്‍ഥി കൂടിയായ രാഹുല്‍ ഗാന്ധി ഇത് സംബന്ധിച്ച് വ്യക്തമാക്കണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമിറ്റി സെക്രടറി എന്‍ ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: PK Sreemathi about governor's senet appointment issues, Kannur, News, PK Sreemathi, Governor, Senet Appointment Issues, Politics, Press Meet, Criticism, Allegation, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia