Rejected | ലോക് സഭ തിരഞ്ഞെടുപ്പ്: എസ് ഡി പി ഐ പിന്തുണ സ്വീകരിക്കേണ്ടെന്ന തീരുമാനത്തില്‍ യു ഡി എഫ്

 


തിരുവനന്തപുരം: (KVARTHA) ഒടുവില്‍ എസ് ഡി പി ഐയുടെ വോട് സ്വീകരിക്കുന്ന കാര്യത്തില്‍ ഉറച്ച നിലപാടുമായി കോണ്‍ഗ്രസ്. ലോക് സഭ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ പിന്തുണ സ്വീകരിക്കേണ്ടെന്ന നിലപാട് എടുത്തിരിക്കയാണ് യു ഡി എഫ്. ഇക്കാര്യത്തില്‍ സി പി എം അടക്കമുള്ള നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് യു ഡി എഫ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വോട് ചെയ്യുന്നത് വ്യക്തിപരമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആളുകള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട് ചെയ്യാം. എല്ലാ വര്‍ഗീയതയെയും എതിര്‍ക്കുന്നതാണ് യുഡിഎഫ് നയം.

Rejected | ലോക് സഭ തിരഞ്ഞെടുപ്പ്: എസ് ഡി പി ഐ പിന്തുണ സ്വീകരിക്കേണ്ടെന്ന തീരുമാനത്തില്‍ യു ഡി എഫ്
 
എസ് ഡി പി ഐ പോലുള്ള സംഘടനകളുടെ പിന്തുണയുടെ കാര്യത്തില്‍ തീരുമാനം ഇതാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയും ബിജെപിയും വീണ്ടും ചങ്ങാതിമാരായി മാറിയിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് വന്നപ്പോള്‍ പതാകയുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. എന്നാല്‍ ഞങ്ങള്‍ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ടെന്നായിരുന്നു സതീശന്റെ മറുപടി.

എകെജി സെന്ററില്‍ നിന്ന് തീരുമാനിക്കുന്നതല്ല ഞങ്ങളുടെ പ്രചാരണ രീതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണ്. എന്നാല്‍ ഇത്തവണ ഈ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണ്. ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു. ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിക്കെതിരെ നിരന്തരം സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ് ഡി പി ഐ പിന്തുണ സ്വീകരിക്കേണ്ടെന്നത് യുഡിഎഫ് കൈക്കൊണ്ട കൂട്ടായ തീരുമാനമാണെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. എസ് ഡി പി ഐ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ തന്നെ, ആലോചിച്ച് മറുപടി പറയാമെന്നാണ് പറഞ്ഞത്. എന്നാല്‍, ഞങ്ങള്‍ പിന്തുണ സ്വീകരിച്ച പോലെയാണ് സിപിഎം സെക്രടറിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം പ്രസ്താവനകള്‍. കഴിഞ്ഞ തവണ ബിജെപിയാണ് പതാക വിഷയം വിവാദമാക്കിയതെങ്കില്‍ ഇത്തവണ സിപിഎം ആണ് വിവാദമാക്കിയതെന്നും ഹസ്സന്‍ പറഞ്ഞു.

Keywords: Congress rejects SDPI's support for UDF in Lok Sabha polls, Thiruvananthapuram, News, Rejected, VD Satheesan, UDF, Press Meet, SDPI, BJP, CPM, Controversy, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia