Follow KVARTHA on Google news Follow Us!
ad

Supreme Court | കുഞ്ഞിനെ നോക്കാമെന്നും മകളുടെ ആരോഗ്യസ്ഥിതിയില്‍ പേടിയുണ്ടെന്നും രക്ഷിതാക്കള്‍; പീഡനത്തിന് ഇരയായ 14 കാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിച്ച ഉത്തരവ് പിന്‍വലിച്ച് സുപ്രീം കോടതി

പെണ്‍കുട്ടിയുടെ അഭിപ്രായവും പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് Supreme Court, Citing Health Concerns, Pregnancy, Parents, National
ന്യൂഡെല്‍ഹി: (KVARTHA) പീഡനത്തിന് ഇരയായ 14 കാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിച്ച ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തിയാണ് കോടതിയുടെ നടപടി. കുഞ്ഞിനെ നോക്കാമെന്നും മകളുടെ ആരോഗ്യസ്ഥിതിയില്‍ പേടിയുണ്ടെന്നുമുള്ള ആശങ്ക രക്ഷിതാക്കള്‍ ഉന്നയിച്ചിരുന്നു. പെണ്‍കുട്ടിയുടെ അഭിപ്രായവും പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.

പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ക്ഷേമമാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി 30 ആഴ്ച പ്രായമായ ഗര്‍ഭധാരണം അലസിപ്പിക്കാന്‍ സുപ്രീം കോടതി അടുത്തിടെയാണ് അനുമതി നല്‍കിയത്. ആശുപത്രി റിപോര്‍ടുകള്‍ പരിശോധിച്ച ശേഷം അസാധാരണമായ കേസായി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ഉള്‍പെടെയുള്ള അഞ്ചംഗ ബെഞ്ചാണ് ഏപ്രില്‍ 22 ന് ഗര്‍ഭഛിദ്രാനുമതി നല്‍കിയത്.

Citing Health Concerns, Top Court Recalls Order Allowing Teen To End Pregnancy, New Delhi, News, Supreme Court, Citing Health Concerns, Pregnancy, Parents, Medical Test, Report, National.
 

ഇന്‍ഡ്യന്‍ നിയമപ്രകാരം 24 ആഴ്ച പിന്നിട്ട ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുമതി നല്‍കാറില്ല. സിയോണ്‍ ആശുപത്രി ഗര്‍ഭഛിദ്രത്തെ അനുകൂലിച്ചതോടെയാണ് ആര്‍ടികിള്‍ 142 പ്രകാരം കോടതി അനുമതി നല്‍കിയത്. അവസാന നിമിഷം വരെ പെണ്‍കുട്ടിക്ക് ഗര്‍ഭത്തെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.

2021ലെ മെഡികല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് പ്രകാരം അംഗീകൃത മെഡികല്‍ പ്രാക്ടീഷണറുടെ അനുമതിയോടെ 20 ആഴ്ച വരെയുള്ള ഗര്‍ഭവും ചില സന്ദര്‍ഭങ്ങളില്‍ 24 ആഴ്ച വരെയുള്ളവയും ഇല്ലാതാക്കാം. അതിന് മുകളിലുള്ള കേസുകളില്‍ കോടതിയെ സമീപിക്കണം.

Keywords: Citing Health Concerns, Top Court Recalls Order Allowing Teen To End Pregnancy, New Delhi, News, Supreme Court, Citing Health Concerns, Pregnancy, Parents, Medical Test, Report, National.



Post a Comment