SWISS-TOWER 24/07/2023

Chief Minister | മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ സി അമല ബിയുപി സ്‌കൂളിലും തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ കക്കാട് ഗവ.യു.പി സ്‌കൂളിലും വോട് ചെയ്യും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍ വിവിധ മുന്നണികളുടെ പ്രമുഖ നേതാക്കള്‍ മണ്ഡലത്തിലെ സ്വന്തം ഗ്രാമത്തിലെ ബൂതുകളില്‍ വോട് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ആര്‍സി അമല ബിയുപി സ്‌കൂളില്‍ വോട് ചെയ്യും. ബിജെപി ദേശീയ സമിതിയംഗം സികെ പത്മനാഭന്‍ അഴീക്കോട് അക്ലിയത്ത് എല്‍പി സ്‌കൂളിലും ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിലും സംസ്ഥാന സെക്രടറി കെ രഞ്ജിത്ത് പള്ളിയാംമൂല എല്‍പി സ്‌കൂളിലും വോട് ചെയ്യും.

Chief Minister | മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ സി അമല ബിയുപി സ്‌കൂളിലും തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ കക്കാട് ഗവ.യു.പി സ്‌കൂളിലും വോട് ചെയ്യും
 
സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ മൊറാഴ സിഎച് കമ്മാരന്‍ സ്മാരക എയുപി സ്‌കൂളില്‍ വോട് ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് തലശ്ശേരി തിരുവങ്ങാട് വലിയമാടാവ് ബേസിക് യുപി സ്‌കൂളില്‍ വോട് ചെയ്യും. ബിജെപി ജില്ലാ ജെനറല്‍ സെക്രടറി എംആര്‍ സുരേഷ് അയ്യന്‍കുണ്ട് പഞ്ചായതിലെ മുണ്ടയാംപറമ്പ് ദേവസ്വം എല്‍പി സ്‌കൂളിലെ 23-ാം നമ്പര്‍ ബൂതില്‍ വോട് രേഖപ്പെടുത്തും.

എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് കണ്ണൂര്‍ സെന്റ് തേരേസാസിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍ പെരളശ്ശേരി എകെജി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ കിഴുന്നയിലും വോട് ചെയ്യും. വടകര ലോക് സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സിആര്‍ പ്രഫുല്‍ കൃഷ്ണന്‍ രാവിലെ ഏഴ് മണിക്ക് കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കടമേരി എല്‍പി സ്‌കൂളില്‍ ബൂത് നമ്പര്‍ 39 ല്‍ കുടുംബാംഗങ്ങളോടൊത്ത് വോട് ചെയ്യും.

എല്‍ഡിഎഫ് തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ - കക്കാട് ഗവ. യുപി സ്‌കൂള്‍ -ബൂത് നമ്പര്‍ 148- രാവിലെ മണിക്ക് വോട് രേഖപ്പെടുത്തും. കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല രാവിലെ ഒമ്പതു മണിക്ക് ചൊവ്വ ഹൈസ്‌കൂളിലെ 97 -ാം ബൂതില്‍ വോട് രേഖപ്പെടുത്തും. കോണ്‍ഗ്രസ് -എസ് സംസ്ഥാന പ്രസിഡന്റും രെജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി രാവിലെ എട്ടു മണിക്ക് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍പെട്ട കല്യാശ്ശേരി അസംബ്ലി മണ്ഡലത്തില്‍ കടന്നപ്പള്ളിയിലെ ചെറുവിച്ചേരി ഗവ: എല്‍പി സ്‌കൂളിലെ 47-ാം നമ്പര്‍ ബൂതില്‍ വോടു രേഖപ്പെടുത്തും.

Keywords: Chief Minister Pinarayi Vijayan will vote at RC Amala BUP school, Kannur, News, Lok Sabha Election, Chief Minister, Pinarayi Vijayan, Vote RC Amala BUP School, K Sudhakaran, UDF, Politics, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia