Follow KVARTHA on Google news Follow Us!
ad

Allegation | ആയുര്‍വേദത്തിനെതിരായ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മെഡികല്‍ അസോ. കണ്ണൂര്‍ ജില്ലാസമ്മേളനം

ആരൊക്കെ എതിര്‍ത്താലും ഈ ചികിത്സാ ശാസ്ത്രം പൂര്‍വാധികം ശോഭയോടെ നിലനില്‍ക്കും Campaigns, Ayurveda, Medical Association, District Conference, Kerala
കണ്ണൂര്‍: (KVARTHA) ഒരു വിഭാഗം ആധുനിക ചികിത്സകരും അവരെ പിന്തുണക്കുന്നവരും സമീപ കാലത്തായി ആയുര്‍വേദത്തിനെതിരായി നടത്തിവരുന്ന പ്രചാരണങ്ങള്‍ പ്രസക്തമല്ലാത്ത ചില നിര്‍മിത പഠന റിപോര്‍ടുകളുടെ അടിസ്ഥാനത്തിലുള്ളതും ആയുര്‍വേദത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്നും തികച്ചും അടിസ്ഥാന രഹിതമാണെന്നും ആയുര്‍വേദ മെഡികല്‍ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആരോപിച്ചു.

സര്‍കാര്‍ അംഗീകാരത്തോടെ പതിറ്റാണ്ടുകളായി കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ സജീവ സാന്നിധ്യമായ ആയുര്‍വേദ ചികിത്സക്കെതിരെ നടത്തിവരുന്ന അടിസ്ഥാന രഹിതമായ പ്രചാരണങ്ങളെ തടയാന്‍ സര്‍കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

Campaigns against Ayurveda are baseless, says Medical Association Kannur District Conference, Kannur, News, Campaigns, Ayurveda, Medical Association, District Conference, Allegation, Inauguration, Committee Report, Kerala


ജില്ലാ സമ്മേളനം കേരള രെജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ് ഘാടനം ചെയ്തു. ആയുര്‍വേദം ഈ നാട്ടിലെ ജനങ്ങളുടെ ജീവിതത്തില്‍ നിന്നും ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും ആരൊക്കെ എതിര്‍ത്താലും ഈ ചികിത്സാ ശാസ്ത്രം പൂര്‍വാധികം ശോഭയോടെ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സാഹിത്യ അകാഡമി അംഗം ഇപി രാജഗോപാലന്‍ മുഖ്യാതിഥിയായിരുന്നു. ആയുര്‍വേദ ചികിത്സ എന്നത് ഒരു ചികിത്സാ രീതി എന്നതിനപ്പുറം ഈ നാടിന്റെ ജീവിത രീതി കൂടി ആയിരുന്നു എന്നും ഈ നാട്ടിലെ ജനങ്ങളുടെ ജീവിതത്തില്‍ നിന്നും ഒരിക്കലും ഒഴിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നും ഏതെങ്കിലും ഒരു ചികിത്സാ രീതി മാത്രമാണ് ശരി എന്ന വാദം ചികിത്സാ മേഖലയിലെ മൗലിക വാദമാണെന്നും അത് സമൂഹ താല്‍പര്യത്തിന് എതിരാണെന്നും ഇപി രാജഗോപാലന്‍ പറഞ്ഞു.

സംഘടനയുടെ സംസ്ഥാന ജെനറല്‍ സെക്രടറി ഡോ. അജിത് കുമാര്‍ കെസി മുഖ്യപ്രഭാഷണം നടത്തി. ഡോ. മന്‍സൂര്‍ അലി ഗുരുക്കള്‍ സംസ്ഥാന കമിറ്റി റിപോര്‍ടും ഡോ. ബിനോയ് യുപി സംഘടനാ പ്രമേയവും, ഡോ.ദയ സി ജില്ലാ കമിറ്റി റിപോര്‍ടും, ഡോ. അനൂപ് ഭാസ്‌കര്‍ വരവ് ചെലവ് കണക്കും, ഡോ.ജിത്യ എ വനിതാ കമിറ്റി റിപോര്‍ടും, ഡോ. പി രമേശന്‍ ആശ്വാസ് പ്ലസ് റിപോര്‍ടും അവതരിപ്പിച്ചു.

ഡോ. മോഹനന്‍ പി, ഡോ. ഹക്കീം പന്തപ്പുലാന്‍, ഡോ. ചെന്നകേശ്വരന്‍, ഡോ. രാമചന്ദ്രന്‍ എ, ഡോ. സുസ്മിത പി നായര്‍, ഡോ. സോജ് ആര്‍, മുഹമ്മദ് ശാബിന്‍, മയൂരി സാബു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് ഡോ. ദയ സി സ്വാഗതവും ഡോ. അനൂപ് ഭാസ്‌കര്‍ നന്ദിയും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി ഡോ. രാമചന്ദ്രന്‍ എ(പ്രസിഡന്റ്), ഡോ. ആര്‍ ബിന്ദു, ഡോ. ശവാസ്(വൈസ് പ്രസിഡന്റുമാര്‍), ഡോ. അനൂപ് ഭാസ്‌കര്‍(സെക്രടറി), ഡോ. കേശവന്‍, ഡോ. ശോഭന മാണിക്കോത്ത്(ജോ. സെക്രട്ടറിമാര്‍),
ഡോ. സനൂപ് (ട്രഷറര്‍), ഡോ. ലയ ബേബി(വനിതാ കമിറ്റി ചെയര്‍പേഴ്സന്‍), ഡോ. അനുപമ(വനിതാ കമിറ്റി കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Keywords: Campaigns against Ayurveda are baseless, says Medical Association Kannur District Conference, Kannur, News, Campaigns, Ayurveda, Medical Association, District Conference, Allegation, Inauguration, Committee Report, Kerala.

Post a Comment