Bomb | പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞു
Apr 28, 2024, 18:33 IST
ADVERTISEMENT
തലശേരി: (KVARTHA) പാനൂർ മൊകേരി മുത്താറി പീടികയിൽ മുസ്ലീ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ വീണ്ടും ബോംബേറ്. വലിയപറമ്പത്ത് റഫീഖിൻ്റെ വീടിന് നേരെയാണ് രണ്ടാം ദിവസവും അക്രമം ഉണ്ടായത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സംഭവം നടന്നത്. ആരാണ് ബോംബെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല.
തിരഞ്ഞെടുപ്പ് ദിനം രാത്രിയിലും പിറ്റേദിവസവും രാഷ്ട്രീയം വിരോധം കാരണമാണ് ബോംബെറിഞ്ഞതെന്ന് ലീഗ് നേതാക്കൾ കുറ്റപെടുത്തി. പൊലീസ് ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളും വസ്തിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കണ്ണൂരിൽ നിന്നും ബോംബു സ്ക്വാഡും സ്ഥലത്തെത്തി ബോംബിൻ്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു.
Keywords: News, News-Malayalam-News, Kerala, Kannur, Crime, Bomb thrown to home in Vadakara.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


