Follow KVARTHA on Google news Follow Us!
ad

Foreign Job Portals | വിദേശ ജോലി സ്വപ്നമോ? ഇന്ത്യക്കാർക്കുള്ള മികച്ച തൊഴിൽ പോർട്ടലുകൾ ഇതാ

മികച്ച ശമ്പളവും ജീവിത നിലവാരവും വാഗ്ദാനം Job Portals, Recruitment, Foreign Jobs
ന്യൂഡെൽഹി: (KVARTHA) വിദേശ ജോലി എന്നത് പലരുടെയും സ്വപ്നമാണ്. മികച്ച ശമ്പളവും ജീവിത നിലവാരവും വാഗ്ദാനം ചെയ്യുന്ന ഇത്തരം അവസരങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന തൊഴിൽ പോർട്ടലുകൾ ധാരാളമുണ്ട്. ഇന്ത്യക്കാർക്ക് വിദേശ ജോലി നേടുന്നതിന് ഉപയോഗിക്കാവുന്ന ചില പ്രധാന തൊഴിൽ പോർട്ടലുകളെക്കുറിച്ച് അറിയാം.

Best job portals for Indians seeking foreign jobs

ലിങ്ക്ഡിൻ (LinkedIn):

പ്രൊഫഷണലുകളുടെ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോം എന്ന നിലയിൽ പ്രശസ്തമായ ലിങ്ക്ഡിൻ വിദേശ ജോലി അന്വേഷിക്കാനും മികച്ചതാണ്. നിങ്ങളുടെ കഴിവുകളും അനുഭവവും വ്യക്തമാക്കുന്ന മികച്ച പ്രൊഫൈൽ തയ്യാറാക്കുക. കമ്പനികളും റിക്രൂട്ടർമാരും നിങ്ങളെ കണ്ടെത്താനും നല്ല ജോലികൾക്കായി അപേക്ഷിക്കാനും ഇത് സഹായിക്കും.

ഇൻഡീഡ് (Indeed):

ലോകമെമ്പാടുമുള്ള തൊഴിൽ അവസരങ്ങൾ നിങ്ങൾക്ക് മുന്നിൽ തുറന്ന് നൽകുന്ന ഇൻഡീഡ് മറ്റൊരു മികച്ച ഓപ്ഷനാണ്. നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി തിരഞ്ഞെടുക്കാനും വിദേശ രാജ്യങ്ങളിലെ ജോലികൾ കണ്ടെത്താനും നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.

വൈ ആക്സിസ് (Y-Axis):

വിദേശ ജോലി തേടുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് വൈ ആക്സിസ്. വിവിധ രാജ്യങ്ങളിലെ തൊഴിൽ അവസരങ്ങൾ, വിസ നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, കരിയർ ഗൈഡൻസ് എന്നിവ വൈ ആക്സിസ് നൽകുന്നു.

ജോബ് ബാങ്ക് (Jobbank):

കാനഡയിലെ ഔദ്യോഗിക ജോബ് പോർട്ടലാണ് ജോബ് ബാങ്ക്. കാനഡയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇത് ഉപയോഗപ്രദമാണ്. വിവിധ മേഖലകളിലെ ജോലികൾ ഇവിടെ കാണാം.

യൂറോപ്പ.ഇയു (Europa.eu):

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ തെഴിൽ അവസരങ്ങൾ ഇവിടെ കണ്ടെത്താം. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ: ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, അയർലൻഡ്, ഇറ്റലി, ലാത്‌വിയ , ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്സ്, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലൊവാക് റിപ്പബ്ലിക്, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

* മികച്ച ബയോഡാറ്റ: ആകർഷകവും കൃത്യമായ രീതിയിലുള്ളതും ആയ ബയോഡാറ്റ സൃഷ്ടിക്കുക. നിങ്ങളുടെ കഴിവുകളും അനുഭവങ്ങളും വിദേശ റിക്രൂട്ടർമാരെ ആകർഷിക്കുന്ന രീതിയിൽ എടുത്തുകാണിക്കുക.

* കവർ ലെറ്റർ: ഓരോ ജോലി അപേക്ഷയ്ക്കും പ്രത്യേകമായി രൂപകൽപ്പന ചെയ്ത കവർ ലെറ്റർ സഹിതം നിങ്ങളുടെ സിവി സമർപ്പിക്കുക. കമ്പനിയെയും നിങ്ങളുടെ യോഗ്യതകളെയും കുറിച്ച് കുറച്ച് പരാമർശിക്കുകയും എന്തുകൊണ്ടാണ് നിങ്ങൾ അനുയോജ്യനായ ഉദ്യോഗാർഥിയാണെന്ന് വിശദീകരിക്കുകയും ചെയ്യുക.

* ലിങ്ക്ഡിൻ പ്രൊഫൈൽ മികച്ചതാക്കുക: നിങ്ങളുടെ ലിങ്ക്ഡിൻ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് മികച്ചതാക്കുക. നിങ്ങളുടെ കഴിവുകളും അനുഭവങ്ങളും എടുത്തുകാണിക്കുന്ന കീവേഡുകൾ ഉപയോഗിക്കുക. വിദേശ കമ്പനികളിൽ നിന്നുള്ള റിക്രൂട്ടർമാർ നിങ്ങളെ കണ്ടെത്താൻ ഇത് സഹായിക്കും.

* വിസ നിയമങ്ങൾ മനസിലാക്കുക: നിങ്ങൾ ലക്ഷ്യമിടുന്ന രാജ്യത്തേക്കുള്ള വിസാ നടപടിക്രമങ്ങൾ മനസിലാക്കുക. ചില രാജ്യങ്ങൾക്ക് പ്രത്യേക കഴിവുകൾ ആവശ്യമെങ്കിൽ മറ്റുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യത ആവശ്യമയിരിക്കും. https://www(dot)mea(dot)gov.(dot)n/passport-services(dot)html എന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വിവിധ രാജ്യങ്ങളിലേക്കുള്ള വിസ നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.

Keywords: News, National, New Delhi, Job Portals, Recruitment, Foreign Jobs, Linked In, Education, Qualification, Visa, Best job portals for Indians seeking foreign jobs.
< !- START disable copy paste -->

Post a Comment