Follow KVARTHA on Google news Follow Us!
ad

Athlete | ലോക്‌സഭ തിരഞ്ഞെടുപ്പ്: ജോലി സ്ഥലത്തുനിന്നും ഓടിക്കിതച്ച് ബൂതിലെത്തി വോട് ചെയ്ത് സ്വപ്ന; പിന്നിലൊരു ലക്ഷ്യമുണ്ട്

താണ്ടിയത് 22 കിലോമീറ്റര്‍ Athlete, Swapna, Rans, Work Place, Reached, Booth, Vote, Thrissur, Election, Politics, Lok Sabha Election
തൃശ്ശൂര്‍: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പ് ദിവസം ജോലി സ്ഥലത്തുനിന്നും ഓടിക്കിതച്ച് ബൂതിലെത്തി വോട് ചെയ്ത് സ്വപ്ന. പുലര്‍ചയ്ക്ക് നാലര മണിക്കാണ് ജോലി സ്ഥലമായ കോലഴിയില്‍ നിന്ന് തൃശ്ശൂരിലെ വരവൂരിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ഈ യുവതി ഒാടിയെത്തിയത്. 22 കിലമീറ്ററോളമാണ് താണ്ടിയത്.

അത്‌ലറ്റായ സ്വപ്നയ്‌ക്കൊപ്പം തൃശ്ശൂരിലെ ഈറ്റ് എന്‍ഡ്യൂറന്‍സ് അത്‌ലീറ്റ്‌സ് ഓഫ് തൃശ്ശൂര്‍ അംഗങ്ങളായ സുബിന്‍ വിഎസ്, ശരത് ടിഎസ്, സുഗന്ധന്‍, ബാബു ജോസഫ്, വികെ വിനയ്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. വരവൂര്‍ സ്വദേശിയായ സ്വപ്ന കെഎസ്എഫ്ഇയിലെ ജോലിക്കാരിയാണ്.


ജോലി സംബന്ധമായി കോലഴിയിലാണ് സ്വപ്ന താമസിക്കുന്നത്. രാവിലെ 4.30 ന് ആരംഭിച്ച് 22 കിലോമീറ്റര്‍ ഓടി 8.30 ന് വരവൂര്‍ പഞ്ചായത് ഓഫീസിലെത്തിയാണ് സ്വപ്ന വോട് രേഖപ്പെടുത്തിയത്. ഈ ഓടിവന്നുള്ള വോട് ചെയ്തതിന് പിന്നില്‍ ഒരു ലക്ഷ്യവുമുണ്ട്. ഓട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മറ്റുള്ളവരെയും ബോധവല്‍ക്കരിക്കണമെന്നാണ് സ്വപ്ന ലക്ഷ്യമിട്ടത്. വ്യായാമം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഒരാളെയെങ്കിലും മനസിലാക്കാന്‍ കഴിഞ്ഞാല്‍ സന്തോഷമെന്ന് സ്വപ്ന പറഞ്ഞു.

Keywords: News, Kerala, Politics, Election-News, Athlete, Swapna, Rans, Work Place, Reached, Booth, Vote, Thrissur, Election, Politics, Lok Sabha Election, Athlete Swapna ran to vote from work place to booth.

Post a Comment