MV Jayarajan | എകെജിക്ക് ശേഷം പാര്‍ലമെന്റിലെത്താന്‍ മറ്റൊരു പെരളശേരിക്കാരന്‍! മലയോര മണ്ണിനെ കീഴടക്കി എംവി ജയരാജന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) എ കെ ജിക്ക് ശേഷം പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന മറ്റൊരു പെരളശേരിക്കാരനായ എംവി ജയരാജന് മലയോര കര്‍ഷകരുടെ മണ്ണില്‍ ആവേശകരമായ സ്വീകരണം. തിങ്കളാഴ്ച കൊട്ടിയൂര്‍ അമ്പായത്തോട് നിന്ന് ആരംഭിച്ച പര്യടനം വളരെ വൈകി ചാവശ്ശേരി ആക്കാംപറമ്പിലാണ് സമാപിച്ചത്.

1962 ല്‍ എകെജിയും ഫാദര്‍ വടക്കനും ചേര്‍ന്ന് നടത്തിയ ഭൂസംരക്ഷണ സമരത്തിന്റെ ഓര്‍മകള്‍ ഇന്നും കര്‍ഷകര്‍ക്കുണ്ട്. കേന്ദ്ര സര്‍കാരിന്റെ കര്‍ഷക വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് പോരാടിയ എം വി ജയരാജന് സ്‌നേഹത്തോടെ നല്‍കിയ സ്വീകരണത്തില്‍ ഓരോ കേന്ദ്രത്തിലും നൂറ് കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.

MV Jayarajan | എകെജിക്ക് ശേഷം പാര്‍ലമെന്റിലെത്താന്‍ മറ്റൊരു പെരളശേരിക്കാരന്‍! മലയോര മണ്ണിനെ കീഴടക്കി എംവി ജയരാജന്‍


സിപിഐ ജില്ലാ അസി. സെക്രടറി കെ ടി ജോസ് അമ്പായത്തോടില്‍ പര്യടനം ഉദ്ഘാടനം ചെയ്തു. ബഫര്‍ സോണ്‍ വിഷയത്തിലും സീറോ സോണ്‍ വിഷയത്തിലും കര്‍ഷകരുടെ കൂടെ നിന്ന് പോരാടുകയും ഹെല്‍പ് ഡസ്‌ക് രൂപീകരിച്ച് നാടിനൊപ്പം നിന്നത് ഇടതു പക്ഷം മാത്രമാണെന്ന എം വി ജയരാജന്റെ ഓര്‍മപ്പെടുത്തല്‍ നാട് കയ്യടിയോടെയാണ് സ്വീകരിച്ചത്.

MV Jayarajan | എകെജിക്ക് ശേഷം പാര്‍ലമെന്റിലെത്താന്‍ മറ്റൊരു പെരളശേരിക്കാരന്‍! മലയോര മണ്ണിനെ കീഴടക്കി എംവി ജയരാജന്‍
 

പ്രളയകാലത്ത് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഓടിയെത്തിതും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമാണ്. പടക്കങ്ങള്‍ പൊട്ടിച്ചും സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച ടീ ഷര്‍ടുകള്‍ ധരിച്ച് ബൈകില്‍ അനുഗമിച്ചും മുദ്രാവാക്യങ്ങളുയര്‍ത്തിയും മുത്തുക്കുടകള്‍, പ്ലകാര്‍ഡുകള്‍, പുഷ്പവൃഷ്ടി എന്നിവയോടെയും ബാന്‍ഡ്, ചെണ്ട മേളങ്ങള്‍ ഉയര്‍ത്തിയുമാണ് 23 കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ ജനക്കൂട്ടം വരവേറ്റത്.

ചുങ്കക്കുന്ന്, ശാന്തിഗിരി, മഞ്ഞളാമ്പുറം, നെടുംപുറംചാല്‍, തൊണ്ടിയില്‍, മേല്‍മുരിങ്ങോടി, മുടക്കോഴി, പാറക്കണ്ടം, കക്കുവ(ആറളം ഫാം), പുതിയങ്ങാടി, വെളിമാനം, ചെടിക്കുളം, പായം, കരിക്കോട്ടക്കരി, വാണിയപ്പാറ, മുടിക്കയം, പെരിങ്കരി, കീഴൂര്‍, വള്ളിയാട്, എടക്കാനം, വട്ടക്കയം എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.

MV Jayarajan | എകെജിക്ക് ശേഷം പാര്‍ലമെന്റിലെത്താന്‍ മറ്റൊരു പെരളശേരിക്കാരന്‍! മലയോര മണ്ണിനെ കീഴടക്കി എംവി ജയരാജന്‍


സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ കെ ശ്രീധരന്‍, അജയന്‍ പായം, കെ ടി ജോസ്, സിപിഐ ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍, സി വി എം വിജയന്‍, ജോര്‍ജ് ഓരത്തേല്‍, എസ് എം കെ മുഹമ്മദലി, ബാബുരാജ് പായം എന്നിവര്‍ സംസാരിച്ചു.

സിപിഐ എം ജില്ലാ സെക്രടറിയറ്റ് അംഗം പി ഹരീന്ദ്രന്‍, എല്‍ഡിഎഫ് മണ്ഡലം സെക്രടറി ബിനോയ് കുര്യന്‍, എല്‍ഡിഎഫ് നേതാക്കളായ എം രാജന്‍, വി ജി പത്മനാഭന്‍, കെ വി സക്കീര്‍ ഹുസൈന്‍, അഡ്വ. മാത്യു കുന്നപ്പള്ളി, കെ ജെ ജോസഫ്, അപ്പച്ചന്‍ മാലോത്ത് എന്നിവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ചൊവ്വാഴ്ച ഇരിക്കൂര്‍ മണ്ഡലത്തിലാണ് പര്യടനം.

Keywords: Another Peralaseri man to reach Parliament after AKG; MV Jayarajan conquered the hilly soil, Kannur, News, MV Jayarajan, Lok Sabha Election, Candidate, LDF, Politics, Inauguration, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script