Follow KVARTHA on Google news Follow Us!
ad

Allegations | വടകരക്കാർ മതം നോക്കിയാണോ വോട് ചെയ്യുന്നത്? വോടെടുപ്പ് കഴിഞ്ഞിട്ടും ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നു; കൊണ്ടും കൊടുത്തും നെറ്റിസൻസും

ഏറ്റെടുത്ത് നേതാക്കളും Politics, Election, Vadakara, Lok Sabha election
വടകര: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പ് കഴിഞ്ഞിട്ടും വടകരയിൽ മുന്നണികൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നു. ഇതിൽ പ്രചാരണ കാലത്തും വോടെടുപ്പ് ദിവസവും അതിന് ശേഷവും ചർച്ചയായത് വർഗീയ പ്രചാരണം നടത്തിയെന്ന വിഷയമായിരുന്നു. വടകരയിൽ യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും കാഫിറിന് വോട് ചെയ്യരുതെന്ന് പ്രചരിപ്പിച്ചുവെന്നും എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയും ഇടത് നേതാക്കളും ആരോപണം ഉന്നയിക്കുന്നു.
Allegations continue regarding Vadakara Lok Sabha elections

എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ലെന്നും ഇല്ലാത്ത കാര്യമാണ് കെ കെ ശൈലജ പറയുന്നതെന്നും യുഡിഎഫ് സ്ഥാനാർഥി ശാഫി പറമ്പിൽ പറയുന്നു. എന്റെ പൊതുജീവിതത്തില്‍ എവിടെയാണ് വര്‍ഗീയതയോട് ചേര്‍ന്ന് നില്‍ക്കുന്നയാളാണ് ബോധ്യപ്പെട്ടിട്ടുള്ളത്. എന്റെ വാക്കിലോ, പ്രവൃത്തിയിലോ എനിക്കൊരു മതത്തിന്റെ പ്ലസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ശാഫി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലും ഇതിന്റെ പേരിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. 'വടകരയിൽ ശൈലജ ടീച്ചർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നു തന്നെയാണ് എൻറെ വിശ്വാസം. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ആ ചിത്രം മറ്റൊന്നായാൽ എത്ര സാമൂഹ്യ ബോധത്താൽ ഉയർന്നു നിൽക്കുന്ന ഏതൊരു മനുഷ്യനെയും തോൽപ്പിക്കാൻ കേവലം ചില മത ചിഹ്നങ്ങൾ മാത്രം മതി എന്ന് ഈ നാട് കൂടി അപമാനത്തോടെ പറഞ്ഞു വെക്കും', എന്നായിരുന്നു എഴുത്തുകാരൻ ശമീർ ടിപി ഫേസ്‌ബുകിൽ കുറിച്ചത്. എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് ഈ പോസ്റ്റ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെക്കുകയും ചെയ്‌തു.



ഇതിന് മറുപടിയെന്നോണം നസ്‌റുദ്ദീൻ മണ്ണാർക്കാടിൻറെ പോസ്റ്റും ശ്രദ്ധേയമായി. 'രണ്ടു തവണ മുല്ലപ്പള്ളി രാമചന്ദ്രനെയും ഒരു തവണ കെ മുരളീധരനെയും കഴിഞ്ഞ മൂന്ന് തവണയായി തുടർച്ചയായി വിജയിപ്പിച്ച യുഡിഎഫ് മണ്ഡലമാണ് വടകര. വടകരക്കാർ മതം നോക്കിയല്ല വോട്ട് ചെയ്യാറുള്ളത് എന്നത് പകൽ പോലെ വ്യക്തം. അപ്പോഴൊന്നുമില്ലാത്ത 'വർഗീയ ആരോപണം' ഷാഫി വരുമ്പോൾ മാത്രം സഖാക്കൾ കെട്ടിച്ചമച്ചതിനു പിന്നിൽ ബിജെപിയെ തോൽപ്പിക്കുന്ന വർഗീയത മാത്രമാണ്', എന്നായിരുന്നു അദ്ദേഹം കുറിച്ചത്.



'ഇത് കാണുമ്പോൾ തോന്നുന്നത് ഒറ്റ കാര്യമാണ്. ശശികലയും ടീച്ചറാണ്. ദീപാ നിഷാന്തും ടീച്ചറാണ്. ശശികല കവിത എഴുതാറുമില്ല. കോപ്പിയടിക്കാറുമില്ല', എന്നും നസ്‌റുദ്ദീൻ എഴുതിയിരുന്നു. ഈ പോസ്റ്റിന് പിന്നാലെ ദീപാ നിഷാന്ത് ഇപ്പോൾ തന്നെ ബ്ലോക് ചെയ്തതായും അതേ സെകൻഡിൽ തന്നെ ദീപ ടീച്ചറെ കെ കെ ഷാഹിന ബ്ലോക് ചെയ്തുവെന്ന് പറഞ്ഞു അവർ പോസ്റ്റിട്ടതായും ഇത് ഇരട്ടത്താപ്പ് ആണെന്നും നസ്‌റുദ്ദീൻ മണ്ണാർക്കാട് മറ്റൊരു പോസ്റ്റിൽ എഴുതി. പ്രചാരണത്തിൽ കണ്ട ആവേശം പോലെ തിരഞ്ഞെടുപ്പിന് ശേഷവും വടകര വലിയ ചർച്ചാ വിഷയമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.


Keywords: Politics, Election, Vadakara, Lok Sabha election, Allegations, Facebook, UDF, LDF, Candidate, KK Shailaja, Shafi Parambil, Press Conference, Deepa Nishanth, Allegations continue regarding Vadakara Lok Sabha elections.

Post a Comment