Wedding | നടന്‍ ദീപക് പറമ്പോലും നടി അപര്‍ണാ ദാസും വിവാഹിതരാകുന്നു

 


കൊച്ചി: (KVARTHA) നടി അപര്‍ണാ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വെച്ചാണ് വിവാഹം നടക്കുക. ഇരുവരുടെയും പ്രണയവിവാഹമാണ്.

'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെയാണ് അപര്‍ണ അഭിനയരംഗത്തെത്തിയത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും അഭിനയിച്ചിരുന്നു. എന്നാല്‍ 'മനോഹരം' എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധ നേടുന്നത്. മനോഹരത്തില്‍ ദീപക് പറമ്പോലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

വൈകാതെ, ബീറ്റ്‌സ് എന്ന വിജയ് ചിത്രത്തിലൂടെ അപര്‍ണ തമിഴിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഡാഡ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് അപര്‍ണ നേടിയത്. ആദികേശവ എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ. ആനന്ദ് ശ്രീബാലയാണ് അപര്‍ണയുടെ അടുത്ത ചിത്രം. ചിത്രത്തില്‍ അപര്‍ണയും അര്‍ജുന്‍ അശോകനുമാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

Wedding | നടന്‍ ദീപക് പറമ്പോലും നടി അപര്‍ണാ ദാസും വിവാഹിതരാകുന്നു

മലര്‍വാടി ആര്‍ട്സ് ക്ലബെന്ന ചിത്രത്തിലൂടെയാണ് ദീപക് അഭിനയരംഗത്തെത്തുന്നത്. പിന്നീട് തട്ടത്തിന്‍ മറയത്ത്, തിര, കുഞ്ഞിരാമായണം, കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്സ് എന്നിങ്ങനെ നിരവധി ചിത്രത്തില്‍ അഭിനയിച്ചു. ഇനി 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയാണ് ദീപകിന്റെ ഒടുവിലായി പുറത്തിറങ്ങാനുള്ള ചിത്രം.

Keywords: News, Kerala, Kerala-News, Malayalam-News, Actress, Aparna, Actor, Deepak Parambol, Get Married, Wedding, Cinema, Tamil, Telugu, Actress Aparna and Actor Deepak Parambol to get married.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia