Passengers Stranded | തിരിച്ചുകയറാന്‍ സമയം വൈകിയതോടെ കപ്പല്‍ പുറപ്പെട്ടു; പണമോ മറ്റ് അവശ്യ സാധനങ്ങളോ മരുന്നുകളോ ഇല്ലാതെ ഗര്‍ഭിണിയും ഹൃദ്രോഗിയും അടക്കമുള്ള 8 യാത്രക്കാര്‍ ആഫ്രികന്‍ ദ്വീപില്‍ കുടുങ്ങി

 


കാലിഫോര്‍ണിയ: (KVARTHA) വിനോദ യാത്രയ്ക്കിടെ ഗര്‍ഭിണിയും ഹൃദ്രോഗിയും അടക്കമുള്ള എട്ട് യാത്രക്കാര്‍ പണമോ മറ്റ് അവശ്യ സാധനങ്ങളോ മരുന്നുകളോ ഇല്ലാതെ ആഫ്രികന്‍ ദ്വീപില്‍ കുടുങ്ങി. ക്രൂയിസ് ഷിപിലെ യാത്രക്കാരാണ് മധ്യ ആഫ്രികന്‍ ദ്വീപായ സാവോ ടോമില്‍പെട്ടത്. കപ്പല്‍ നങ്കൂരമിടുന്ന സ്ഥലത്തെത്തി യാത്ര തുടരാനുള്ള ശ്രമത്തിലാണ് സംഘം.

15 മണിക്കൂറുകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ച് ഗാംബിയയില്‍ നിന്ന് കപ്പലില്‍ കയറാന്‍ ഇവര്‍ ശ്രമിച്ചു. ഇതിനായി ആറ് രാജ്യങ്ങളിലൂടെ കടന്നുപോയെങ്കിലും സാധിച്ചില്ല. ഇനി വീണ്ടും യാത്ര ചെയ്ത് സെനഗലിലെത്തി കപ്പലില്‍ കയറാനാവുമെന്ന പ്രതീക്ഷയിലാണ് എട്ടംഗ സംഘം. ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും സംഘത്തിലുള്ള പലരും പ്രായമായവരാണെന്നും മരുന്ന് കിട്ടാതെ ഹൃദ്രാഗി അവശനായെന്നും കപ്പലില്‍ കയറാന്‍ കഴിയാതിരുന്ന യാത്രക്കാരിലൊരാള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ക്രൂയിസ് ഷിപിലെ വിനോദ യാത്രയ്ക്കിടെയാണ് സംഭവം. ദ്വീപില്‍ ഇറങ്ങിയ എട്ടംഗ സംഘം അവിടെ ഒരു സ്വകാര്യ ടൂര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ് തിരിച്ചെത്തേണ്ട സമയത്ത് അവര്‍ക്ക് എത്താന്‍ സാധിച്ചില്ല. പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് എത്തണമെന്നാണ് എല്ലാവരെയും അറിയിച്ചിരുന്നതെന്ന് കപ്പല്‍ കംപനി പറയുന്നു. എന്നാല്‍ വൈകി എത്തിയതിനാല്‍ ഇവരെ കപ്പലില്‍ കയറാന്‍ കാപ്റ്റന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം.

Passengers Stranded | തിരിച്ചുകയറാന്‍ സമയം വൈകിയതോടെ കപ്പല്‍ പുറപ്പെട്ടു; പണമോ മറ്റ് അവശ്യ സാധനങ്ങളോ മരുന്നുകളോ ഇല്ലാതെ ഗര്‍ഭിണിയും ഹൃദ്രോഗിയും അടക്കമുള്ള 8 യാത്രക്കാര്‍ ആഫ്രികന്‍ ദ്വീപില്‍ കുടുങ്ങി

തങ്ങളെ സമയത്ത് തിരിച്ചെത്തിക്കുന്നതില്‍ ഗൈഡ് പരാജയപ്പെട്ടുവെന്നാണ് കുടുങ്ങിയ യാത്രക്കാരുടെ വാദം. തങ്ങള്‍ തുറമുഖത്ത് എത്തിയപ്പോഴും കപ്പല്‍ അവിടെ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ബോടില്‍ കപ്പലിലെത്തിക്കാന്‍ ദ്വീപിലെ കോസ്റ്റ് ഗാര്‍ഡ് തയ്യാറാവുകയും ചെയ്തു. എന്നാല്‍ കാപ്റ്റന്‍ അനുമതി നല്‍കിയില്ല. ഇതോടെ സാധനങ്ങളോ പണമോ മരുന്നുകളോ എടുക്കാതെ ദ്വീപില്‍ അകപ്പെടുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

അതേസമയം കപ്പലില്‍ നിന്ന് ഇടയ്ക്ക് ഇറങ്ങിയവര്‍ തിരിച്ചെത്തേണ്ട സമയത്ത് എത്തിയില്ലെന്ന് നോര്‍വിജിയന്‍ ക്രൂയിസ് ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'നിര്‍ഭാഗ്യകരമായ സംഭവമാണെങ്കിലും സമയത്ത് തിരിച്ച് എത്തേണ്ട ഉത്തരവാദിത്തം യാത്രക്കാര്‍ക്ക് തന്നെയാണ്. സമയക്രമം കപ്പലിലെ ഇന്റര്‍കോം സംവിധാനങ്ങള്‍ വഴി എല്ലാവരെയും അറിയിച്ചിരുന്നു'.- കപ്പല്‍ അധികൃതര്‍ പറഞ്ഞു.

Keywords: News, World, World-News, Cruise Ship, Passengers, Stranded, African Island, Norwegian Cruise Line Ship, Leaves, Couple, Pregnant Woman, Norwegian Ship, 8 Passengers Stranded On African Island After Cruise Ship Leaves Them Behind.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia