SWISS-TOWER 24/07/2023

Sneezing | തുമ്മല്‍ കൂടപ്പിറപ്പായോ? വിഷമിക്കേണ്ട, ഈ മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കാം

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) വേനൽ തുടങ്ങുന്നതിനൊപ്പം നമ്മുടെയൊക്കെ കൂടെക്കൂടുന്ന രോഗമാണ് അലർജിയും പനിയും. തുമ്മൽ, മൂക്കിൽ ചൊറിച്ചിൽ എന്നിവ പൊതുവെയുള്ള ലക്ഷണമാണ്. എളുപ്പത്തിൽ ശ്വസിക്കാനുള്ള കഴിവില്ലായ്മയും അകാരണമായ തുമ്മലുമാണ് മറ്റു പ്രധാന ലക്ഷണമായി ഡോക്ടർമാർ പറയുന്നത്. 19% പേർക്ക് ഓഫീസിലോ ജോലിസ്ഥലത്തോ തുമ്മൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഒരു പഠനത്തിൽ, മിക്ക ആളുകൾക്കും (84%) തുമ്മൽ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും പറയുന്നു.
 
Sneezing | തുമ്മല്‍ കൂടപ്പിറപ്പായോ? വിഷമിക്കേണ്ട, ഈ മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കാം


അലർജി ഉണ്ടാക്കുന്ന 10 സാധാരണ വസ്തുക്കൾ

പുതിയ പൂക്കൾ
സുഗന്ധദ്രവ്യങ്ങൾ
എയർ ഫ്രെഷനറുകൾ
വൃത്തിയാക്കാനുള്ള ഉൽപ്പന്നങ്ങൾ
സുഗന്ധവ്യഞ്ജനങ്ങളും മസാലകളും
വളർത്തുമൃഗങ്ങൾ
വീട്ടുചെടികൾ
സുഗന്ധത്തിനുള്ള മെഴുകുതിരികൾ
പഴയ പുസ്തകങ്ങൾ
ചന്ദനത്തിരി


മുൻകരുതലുകൾ

മുകളിൽ പറഞ്ഞ പല വസ്തുക്കളും കൈകാര്യം ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നത് പൊടി ശ്വസിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ജനാലകൾ തുറന്നിടുക. വായു സഞ്ചാരം ഉറപ്പാക്കുക. അലർജി പ്രശ്നമുള്ളവർ സുഗന്ധദ്രവ്യങ്ങളും വളർത്തുമൃഗങ്ങളുമായുള്ള ഇടപഴകൽ ഒഴിവാക്കുക. നനഞ്ഞ തുണി ഉപയോഗിച്ച് പ്രതലങ്ങളിലെ പൊടി തുടച്ച് വീട്ടിൽ അലർജി തടയാൻ ശ്രമിക്കുക.

വളർത്തുമൃഗത്തെ പതിവായി കുളിപ്പിക്കുകയും വൃത്തിയാക്കി വെക്കുകയും ചെയ്യുക, കിടക്ക മാറ്റുക, തലയണകൾ വൃത്തിയാക്കുക, പൊടികളിൽ നിന്ന് കണ്ണും മൂക്കും സംരക്ഷിക്കാൻ സൺഗ്ലാസുകൾ ധരിക്കുക. ധാരാളം വെള്ളം കുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതും മൂക്കിന്റെ ഉൾവശം ഈർപ്പമുള്ളതാക്കാൻ സഹായിക്കും. നിങ്ങൾക്ക് പതിവായി തുമ്മൽ ഉണ്ടാകുകയും കാരണം കണ്ടെത്താൻ സാധിക്കുന്നുമില്ലെങ്കിൽ ഡോക്ടറെ കാണുക. അലർജിയുടെ കാരണം കണ്ടെത്തി അതിനെ ഒഴിവാക്കുന്നത് തുമ്മൽ കുറയ്ക്കാൻ സഹായിക്കും.
Aster mims 04/11/2022
  
Sneezing | തുമ്മല്‍ കൂടപ്പിറപ്പായോ? വിഷമിക്കേണ്ട, ഈ മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കാം

Keywords: News, News-Malayalam, health, 10 common household items that could cause sneezing fits.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia