Follow KVARTHA on Google news Follow Us!
ad

Piano Day | മാർച്ച് 29 ലോക പിയാനോ ദിനം: വർഷത്തിലെ 88-ാം ദിവസം ആചരിക്കുനന് ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

സംഗീതരംഗത്ത് നൽകിയ സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നു World Piano Day, History, Significance, Special Days
ന്യൂഡെൽഹി: (KVARTHA) വർഷത്തിലെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട്. ചെറിയ കാര്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകി കൊണ്ടാണ് ഓരോ ദിനാചരണവും നടക്കുന്നത്. എന്നാൽ ഓരോ ദിനങ്ങൾ ആചരിക്കുന്നതിനും ചരിത്ര പ്രാധാന്യമേറിയ കഥകളും സംഭവങ്ങളും ഉണ്ട് താനും. മാർച്ച് 29 ലോക പിയാനോ ദിനമായി ആചരിക്കപ്പെടുന്നു. വർഷത്തിലെ 88-ാം ദിവസമാണ് പിയാനോ ദിനം ആയി ആചരിക്കുന്നത്. പിയാനോയുടെ കീകളുടെ എണ്ണമാണ് 88. അങ്ങനെയാണ് മാർച്ച് 29 പിയാനോ ദിനമായി തിരഞ്ഞെടുത്തത്.

World Piano Day: Date, Theme, History, Significance

ജർമ്മൻ പിയാനിസ്റ്റും സംഗീതസംവിധായകനുമായ നിൽസ് ഫ്രം ആണ് 2015-ൽ ലോക പിയാനോ ദിനത്തിന് തുടക്കം കുറിച്ചത്. പിയാനോയെയും അതുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും പ്രാധാന്യത്തിന് അർഹമായ സ്ഥാനം നൽകുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 1709-ൽ ഇറ്റാലിയൻ ഹാർപ്‌സികോർഡ് നിർമ്മാതാവ് ബാർട്ടലോമിയോ ഡി ഫ്രാൻസെസ്കോ ക്രിസ്റ്റോഫോറി ആദ്യത്തെ പിയാനോ സൃഷ്ടിച്ചത്‌. അതിന് ശേഷം പിയാനോയുടെ വികസനം വർദ്ധിച്ചു വന്നിട്ടുണ്ട്. പിയാനോ ദിനം സംഗീതത്തിൻ്റെ ചരിത്രം ആഘോഷിക്കുകയും അതിൻ്റെ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സംഗീതസംവിധായകർ സംഗീതരംഗത്ത് നൽകിയ സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം ഉപയോഗിക്കുന്നു. പിയാനോയുടെ ഉപയോഗവും വികസനവും സംഗീത ലോകത്തേക്ക് പിയാനയുടെ ആവശ്യകതയും മറ്റും ബോധവൽക്കരിക്കാനും കൂടിയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പിയാനിസ്റ്റുകൾ, പ്രമോട്ടർമാർ, സംഘാടകർ, വിതരണക്കാർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ലോകമെമ്പാടും പിയാനോ വായിക്കുക എന്നതായിരുന്നു ഇതിൻ്റെ ആശയം. ,

പിയാനോ ആസ്വാദകർ, കൂടാതെ ഈ ഉപകരണവുമായി ബന്ധമുള്ള ഏതൊരാൾക്കും ഈ ദിനം പ്രോത്സാഹന ജനകമായിരുന്നു. 12,000 കഷണങ്ങൾ കൊണ്ട് നിർമ്മിച്ച പിയാനോയിൽ 10,000 എണ്ണം ചലനങ്ങളുണ്ട്. സംഗീത കലയുടെ മനോഹരവും അഭിവാജ്യ ഘടകവുമാണ് പിയാനോ.
  
News, National, New Delhi, World Piano Day, History, Significance, Special Days, History, Significance, World Piano Day: Date, Theme, History, Significance.

Keywords: News, National, New Delhi, World Piano Day, History, Significance, Special Days, History, Significance, World Piano Day: Date, Theme, History, Significance.
< !- START disable copy paste -->

Post a Comment