SWISS-TOWER 24/07/2023

Obituary | മകളുടെ ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിമുക്തഭടനായ പിതാവും മരിച്ചു

 


കണ്ണൂര്‍: (KVARTHA) മകളുടെ ഭര്‍ത്താവ് മരിച്ചതിന്റെ സംസ്‌ക്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പിതാവും മരിച്ചു. താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി ശങ്കരനാ(76) ണ് മരിച്ചത്. മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓടോറിക്ഷാ ഡ്രൈവര്‍ കെ വി സമ്പത്ത് വ്യാഴാഴ്ചയാണ് മരിച്ചത്.

സമ്പത്തിന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോഴായിരുന്നു ശങ്കരന്റെ മരണവാര്‍ത്തയുമെത്തിയത്. ഉറക്കത്തിനിടയില്‍ മരിച്ച സമ്പത്തിന്റെ മൃതദേഹം മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിനു ശേഷം ശ്രീസ്ഥയില്‍ പൊതുശ്മശാനത്തിനുശേഷം സംസ്‌ക്കരിച്ചു.

Obituary | മകളുടെ ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിമുക്തഭടനായ പിതാവും മരിച്ചു


ശങ്കരന്റെ ഭാര്യ: പി കെ ലക്ഷ്മിക്കുട്ടി. അമിത്ത് കുമാര്‍, അമൃത എന്നിവര്‍ മക്കളാണ്. സന്ധ്യ, പരേതനായ കെ വി സമ്പത്ത് എന്നിവര്‍ മരുമക്കളും.

Keywords: Within hours of daughter's husband's death, father also died, Kannur, News, Dead, Obituary, Auto Rickshaw Driver, Medical College, Postmortem, Funeral, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia