Gold Price | സ്വര്‍ണവില കൂടുമോ, കുറയുമോ? വിശകലനങ്ങൾ ഇങ്ങനെ!

 


/ അഡ്വ. എസ് അബ്ദുൽ നാസർ

(KVARTHA)
അന്താരാഷ്ട്ര സ്വർണവില ഏകദേശം 2171 ഡോളറിലാണ്. എന്നാൽ ഇന്ത്യൻ രൂപ 30 പൈസയുടെ കരുത്ത് നേടിയതിനാൽ ചൊവ്വാഴ്ച കേരള വിപണിയിൽ 10 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഗ്രാമിന് രേഖപ്പെടുത്തിയത്. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്.
Gold Price | സ്വര്‍ണവില കൂടുമോ, കുറയുമോ? വിശകലനങ്ങൾ ഇങ്ങനെ!

കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും വർദ്ധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നത് സ്വർണ വില വീണ്ടും ഉയർന്നേക്കാം. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഫെഡറൽ അധികൃതരുടെ മോശം പരാമർശങ്ങളുമാണ് സ്വർണ വില ഉയരാൻ കാരണമായത്. ഇപ്പോൾ 2171 ലെവലിലാണ് വ്യാപാരം നടക്കുന്നത്.

അതിനിടെ, റഷ്യയുടെ ഏറ്റവും വലിയ മിസൈൽ, ഡ്രോൺ ഉക്രെയ്‌നിൻ്റെ ഊർജ ഇൻഫ്രാസ്ട്രക്ചറിനു നേരെ ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തി. രണ്ട് വർഷം മുമ്പ് പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ആയിരുന്നു. കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കാരണമായി സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണ വില ഉയരാനാണ് സാധ്യത.

യുഎസ് വാർഷിക നാലാം പാദ ജിഡിപി വ്യാഴാഴ്ചയും പിസിഇ കണക്കുകൾ വെള്ളിയാഴ്ചയും പ്രഖ്യാപിക്കും.
സ്വർണ വിലയുടെ ഹ്രസ്വകാല സാങ്കേതിക ഔട്ട്‌ലുക്ക് അതേപടി തുടരുന്നു. സുസ്ഥിരമായ ഒരു മുന്നേറ്റത്തിൽ 2251 ഡോളർ എന്ന ലക്ഷ്യത്തെ പരീക്ഷിക്കാൻ സ്വർണ വില ട്രാക്കിൽ തുടരുന്നു.
അന്താരാഷ്ട്ര സ്വർണ വില 2200 ഡോളർ മറികടന്ന് റെക്കോർഡ് വിലയായ 2223 ഡോളറും കടന്നു മുന്നോട്ടു നീങ്ങാനുള്ള സാധ്യതകൾ ഉടനെ കുറവായിട്ടാണ് കാണുന്നത് .

ജപ്പാൻ, തായ്‌വാൻ, തുർക്കി എന്നിവിടങ്ങളിലെ പ്രധാന സെൻട്രൽ ബാങ്കുകളുടെ സമീപകാല പലിശ നിരക്ക് നീക്കങ്ങളും ഫെഡറൽ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷകളും സ്വർണത്തെ കൂടുതൽ ആകർഷകമാക്കുന്നു. അന്താരാഷ്ട്ര സ്വർണവില 2132 ഡോളർ വരെ കുറയാമെന്നും, 2223 ഡോളർ മറികടക്കുമെന്ന പ്രവചനങ്ങളും വരുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia