Gold price | സ്വർണവില ഇനിയും റെക്കോർഡുകൾ കുറിക്കുമോ? വരും ദിവസങ്ങളിലെ സാധ്യതകൾ

 



/ അഡ്വ. എസ് അബ്ദുൽ നാസർ

(KVARTHA)
സ്വർണവില എക്കാലത്തെയും ഉയർന്ന വിലയിൽ എത്തിയതിനു ശേഷം 6030 രൂപ ഗ്രാമിനു൦ 48480 രൂപ പവനും എന്ന നിലയിൽ വെള്ളിയാഴ്ച മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര സ്വർണവില 2168 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 82.87 ലും തുടരുന്നു. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 67.20 ലക്ഷം രൂപയാണ്.
  
Gold price | സ്വർണവില ഇനിയും റെക്കോർഡുകൾ കുറിക്കുമോ? വരും ദിവസങ്ങളിലെ സാധ്യതകൾ

അമേരിക്കയുടെ പണപ്പെരുപ്പത്തോത് ചെറിയതോതിൽ കുറയുകയും, യുഎസ് ഡോളർ ശക്തിപ്പെടുകയും ചെയ്യുന്നത് സ്വർണ വിലയിൽ നേരിയ കുറവ് വന്നേക്കാം. യുഎസ് ട്രഷറി യീൽഡുകളും ഡോളർ സൂചികയും ഉയർന്നു, ഇത് ഫെഡ് റിസർവിൻ്റെ പണ നയത്തിൻ്റെ വിപണി പുനർമൂല്യനിർണയത്തെ പ്രതിഫലിപ്പിക്കുന്നു. റീട്ടെയിൽ വിൽപ്പനയും പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകളുടെ ഡാറ്റയും യുഎസ് സാമ്പത്തിക പ്രതിരോധത്തിന് അടിവരയിടുന്നു.

യുഎസ് ഇക്വിറ്റികൾ നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാൽ ഭൗമ രാഷ്ട്ര സംഘർഷങ്ങൾ തുടരുന്നതിനാൽ സ്വർണവിലയിൽ വലിയ കുറവ് പ്രതീക്ഷിക്കുന്നില്ല. അടുത്ത ആഴ്‌ചയാണ് എഫ്ഒഎംസി (FOMC) മീറ്റിംഗ്. മാർച്ച് 19-20 തീയതികളിലെ ഫെഡറൽ പോളിസി മീറ്റിംഗിന് മുമ്പായി വൻകിട നിക്ഷേപകർ ലാഭം എടുത്ത് പിരിയാൻ സാധ്യതയുണ്ട്. ആഴ്‌ച അവസാന൦ സ്വർണ വിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല.

നിർണായകമായ 2200 ഡോളറിലേക്കും അതിനു മുകളിലുള്ള 2250 ഡോളറിലേക്ക് എത്തുന്നതിന് മുമ്പ് 2185, 2195 ഡോളറിലേക്ക് നീങ്ങുന്നതിന് സാങ്കേതികമായി സ്വർണത്തിന് 2174 ഡോളർ മറികടക്കേണ്ടി വരും.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി സ്വർണവില മുകളിലേക്ക് തന്നെ നിൽക്കുന്നതിനാൽ പുതിയ ഉയർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് അന്താരാഷ്ട്ര വില 2150 ഡോളറിൽ താഴേക്ക് വന്നാൽ വിലകുറഞ്ഞേക്കുമെന്നും, 2175 ഡോളർ മറികടന്നാൽ 2215 ഡോളറിൽ വരെ എത്തുമെന്നുമുള്ള പ്രവചനങ്ങളാണ് വരുന്നത്.


(ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകൻ)
  
Gold price | സ്വർണവില ഇനിയും റെക്കോർഡുകൾ കുറിക്കുമോ? വരും ദിവസങ്ങളിലെ സാധ്യതകൾ

Keywords:  Article, Editor’s-Pick, Will gold prices hit another all-time high?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia