Mattress Hygiene | കിടക്കയുടെ ശുചിത്വം നിങ്ങൾ കരുതുന്നതിലും പ്രധാനമാണ്; എന്തുകൊണ്ടെന്ന് അറിയാമോ?

 


ന്യൂഡെൽഹി: (KVARTHA) വീടിന്റെ ശുചിത്വം കിടക്കയിലാണിരിക്കുന്നതെന്നു പറഞ്ഞാലോ? നമ്മള്‍ ദിവസേന കിടന്നുറങ്ങുന്ന കിടക്ക ശുചിയല്ലെങ്കില്‍ പിന്നെ പാടുപെട്ട് വീടു മുഴുവനും തേച്ചു മിനുക്കിയിട്ടെന്താ കാര്യം! കൃത്യമായ ഇടവേളകളിൽ ശരിയായ ശുചിത്വം പാലിക്കുകയും ചുറ്റുപാടുകൾ വൃത്തിയാക്കുകയും ചെയ്യുന്നുണ്ടെന്ന് ആളുകൾ ഉറപ്പുവരുത്തുമ്പോഴും, അവഗണിക്കപ്പെടാറുള്ള കാര്യമാണ് ദിവസവും ഉപയോഗിക്കുന്ന കിടക്കകളുടെ വൃത്തി. ഇവ വൃത്തിയായി സൂക്ഷിച്ചാല്‍ ഗുണങ്ങൾ നിരവധിയാണ്. അനുചിതമായ ശീലങ്ങള്‍ മൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള അണുബാധയോ രോഗങ്ങളോ ഒഴിവാക്കാനും സഹായിക്കുന്നു.

Mattress Hygiene | കിടക്കയുടെ ശുചിത്വം നിങ്ങൾ കരുതുന്നതിലും പ്രധാനമാണ്; എന്തുകൊണ്ടെന്ന് അറിയാമോ?

കിടക്കയുടെ ശുചിത്വം പ്രധാനം

വൃത്തിഹീനമായ മെത്തകളിൽ പൊടിപടലങ്ങളും കീടങ്ങളും വളരുന്നത് വളരെ സാധാരണമാണ്, ഇത് കുടുംബത്തിലെ എല്ലാവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അത്തരം സന്ദർഭങ്ങളിൽ, കിടക്കകൾ ശരിയായി വൃത്തിയാക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരമാർഗം. കൃത്യമായ ഇടവേളകളിൽ ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് അവ വൃത്തിയാക്കാൻ കഴിയും.

വീടുകളിൽ മെത്തകൾ ഉൾപ്പെടെയുള്ളവയിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടുക പതിവാണ്. പല തരത്തിലുള്ള അലർജി സാധ്യതകള്‍ ഒഴിവാക്കാനും ഈർപ്പം അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും കൃത്യമായ ഇടവേളകളിൽ കിടക്കകളിൽ നിന്ന് അഴുക്ക് നീക്കം ചെയ്യണം. പൊടി അല്ലെങ്കിൽ കൂമ്പോള പോലുള്ള മാലിന്യങ്ങളോട് അലർജിയുള്ള ആളുകളെ സംബന്ധിച്ച് ഇത്തരം ശുചീകരണങ്ങള്‍ വളരെ പ്രധാനമാണ്.

ഈ കാരണങ്ങൾ കൂടാതെ, കിടക്കകളിൽ വിയർപ്പ്, ശരീരത്തിലെ എണ്ണ, മറ്റ് ശരീരദ്രവങ്ങൾ എന്നിവയും ദീർഘനേരം പറ്റിപ്പിടിച്ചിരിക്കും. ഇത് ദുർഗന്ധത്തിനു കാരണമാവുകയും നല്ല ഉറക്കത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ നല്ല ശുചിത്വ സമ്പ്രദായങ്ങൾ പാലിക്കുന്നത് ആരോഗ്യകരമായ ഉറക്കത്തിന് മാത്രമല്ല, കിടക്കയുടെ ആയുസ് വർധിപ്പിക്കാനും സഹായിക്കുന്നു.

ശരിയായ രീതിയില്‍ വൃത്തിയാക്കാത്ത കിടക്കകള്‍ ഉപയോഗിക്കുന്നത് ചർമത്തിന് ദോഷം ചെയ്യും. വളരെ സാധാരണമായി കണ്ടു വരുന്ന ഒരു ചർമ രോഗമാണ് അറ്റോപിക് എക്സിമ. ത്വക്ക് വരണ്ട്, ചൊറിച്ചിലും വീക്കവുമുള്ളതായി കാണപ്പെടുന്ന അവസ്ഥയാണിത്. ഏത് പ്രായത്തിലും അറ്റോപിക് എക്സിമ കാണപ്പെടാം. കിടക്കയിലെ വൃത്തിഹീനമായ അന്തരീക്ഷം അറ്റോപിക് എക്സിമ രോഗികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

എങ്ങനെ കിടക്ക വൃത്തിയാക്കാം?

കിടക്ക വൃത്തിയാക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. ഇതൊരു മടുപ്പൻ ജോലിയാണെങ്കിലും, വാക്വമിംഗ്, ഡിയോഡറൈസിംഗ്, സ്റ്റെയിൻ റിമൂവിംഗ്, ഡ്രൈ ക്ലീനിംഗ് എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ ചെയ്യാൻ കഴിയും. വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. എല്ലാ തരം അഴുക്കും, നിർജീവമായ ചർമ്മകോശങ്ങളും ഇതുവഴി നീക്കം ചെയ്യപ്പെടും.

വിയർപ്പ്, പൊടിപടലങ്ങൾ, നിർജീവ ചർമ്മകോശങ്ങൾ എന്നിവ മൂലമുള്ള ഏതെങ്കിലും തരത്തിലുള്ള ദുർഗന്ധം നീക്കം ചെയ്യാൻ ഡിയോഡറൈസിംഗ് പ്രക്രിയ സഹായിക്കുന്നു, ഇത് കിടക്കയെ പുതിയതും വൃത്തിയുള്ളതുമാക്കി വെയ്ക്കുന്നു. വിയർപ്പ്, അഴുക്ക് അല്ലെങ്കിൽ ശരീരസ്രവങ്ങൾ എന്നിവ കാരണം കിടക്കകളിലെ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ കറകൾ നീക്കം ചെയ്യുന്നതും ശുചിത്വ പ്രക്രിയയുടെ ഭാഗമാണ്. സ്റ്റെയിൻ റിമൂവിംഗിലൂടെ ഇതു സാധ്യമാക്കാം. ഡ്രൈ ക്ലീനിംഗ് ആണ് ഏറ്റവും കൂടുതൽ ആളുകള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയ. ഇതുവഴി കിടക്കയിലെ പൂപ്പൽ, ബാക്ടീരിയ, അഴുക്ക് എന്നിവ ശരിയായ രീതിയില്‍ നീക്കം ചെയ്യാൻ സാധിക്കുന്നു.

Keywords: News, National, New Delhi, Mattress Hygiene, Health, Lifestyle, Skin Disease, Bed, Dry Cleaning,  Why Maintaining Mattress Hygiene Is More Important Than You Think.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia