SWISS-TOWER 24/07/2023

Dogs Chase | എന്തുകൊണ്ടാണ് നായ്ക്കൾ കാറുകളുടെയും ബൈക്കുകളുടെയും മറ്റുവാഹനങ്ങളുടെയും പുറകിൽ കുരച്ച് കൊണ്ട് ഓടുന്നത് ? ലക്ഷ്യം നിങ്ങളല്ല; ശാസ്ത്രം പറയുന്നത്!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) കാറോ ബൈക്കോ സ്കൂട്ടറോ ഓടിക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന അനുഭവമാണ്
നായ്ക്കൾ പെട്ടെന്ന് പിന്തുടരുന്നത്. ഈ സമയത്ത് അവ വളരെ ആക്രമണകാരികളായിത്തീരുകയും ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഒരു തെരുവ് നായ നിങ്ങളെ പിന്തുടരുമ്പോൾ, നിങ്ങൾ വാഹനത്തിൻ്റെ വേഗത കൂട്ടുന്നു. തെരുവ് നായ്ക്കളിൽ നിന്ന് എത്രയും വേഗം രക്ഷപ്പെടാനാണ് ശ്രമിക്കുക. ഈ തിടുക്കത്തിൽ ആളുകൾക്ക് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നു. എന്നാൽ, എന്തുകൊണ്ടാണ് നായ്ക്കൾ വാഹനങ്ങൾക്ക് പിന്നിൽ പെട്ടെന്ന് ഓടാൻ തുടങ്ങുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
  
Dogs Chase | എന്തുകൊണ്ടാണ് നായ്ക്കൾ കാറുകളുടെയും ബൈക്കുകളുടെയും മറ്റുവാഹനങ്ങളുടെയും പുറകിൽ കുരച്ച് കൊണ്ട് ഓടുന്നത് ? ലക്ഷ്യം നിങ്ങളല്ല; ശാസ്ത്രം പറയുന്നത്!

നായ്ക്കൾ വളരെ വിശ്വസ്തവും മനുഷ്യസൗഹൃദവുമായ മൃഗങ്ങളായി കണക്കാക്കപ്പെടുന്നു. പിന്നെ എന്തിനാണ് അതേ നായ്ക്കൾ നിങ്ങളുടെ ബദ്ധവൈരികളാണെന്ന മട്ടിൽ സ്കൂട്ടറിനേയോ ബൈക്കിനെയോ കാറിനെയോ പെട്ടെന്ന് പിന്തുടരുന്നത്. ഈ സമയത്ത്, നിങ്ങൾ വീഴുകയോ നിങ്ങളുടെ വസ്ത്രങ്ങൾ അവയുടെ വായിൽ വരുകയോ ചെയ്താൽ തീർച്ചയായും നിങ്ങളെ ആക്രമിക്കും.


നിങ്ങൾ ഉത്തരവാദികളല്ല!

നായ്ക്കളുടെ ഈ സ്വഭാവത്തിന് നിങ്ങൾ ഉത്തരവാദികളല്ല, പകരം നിങ്ങളുടെ വാഹനത്തിൻ്റെ ടയറുകളാണ് അവയുടെ ലക്ഷ്യം എന്നാണ് ശാസ്ത്രം പറയുന്നത്. വാസ്തവത്തിൽ, നിങ്ങളുടെ വാഹനത്തിൻ്റെ ടയറുകളിൽ നിന്ന് വരുന്ന മറ്റ് നായ്ക്കളുടെ മണം കാരണമാണ് അവ ആക്രമണകാരികളാകുന്നതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ന്യൂസ് 18 ഹിന്ദി റിപ്പോർട്ട് ചെയുന്നു. നായ്ക്കൾക്ക് മണം പിടിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. മറ്റ് നായ്ക്കളുടെ മണം അവയ്ക്ക് വളരെ വേഗത്തിൽ പിടിച്ചെടുക്കാനാവും.

വാഹനങ്ങളുടെ ടയറുകളിലോ തൂണുകളിലോ നായ്ക്കൾ മൂത്രമൊഴിക്കാറുണ്ട്. നിങ്ങളുടെ വാഹനം ഒരു കോളനിയിലൂടെയോ റോഡിലൂടെയോ കടന്നുപോകുമ്പോൾ, അവിടത്തെ നായ്ക്കൾക്ക് നിങ്ങളുടെ ടയറിൽ നിന്ന് മറ്റൊരു നായയുടെ മണം ലഭിച്ചേക്കാം. ഈ ഗന്ധം കാരണം നായ്ക്കൾ നിങ്ങളുടെ വാഹനത്തിന് പിന്നാലെ ഓടാൻ തുടങ്ങും. യഥാർത്ഥത്തിൽ, നായ്ക്കൾ അവരുടെ പ്രദേശത്ത് മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള നായ്ക്കളെ സഹിക്കില്ലെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

അതുകൊണ്ടാണ് നിങ്ങളുടെ വാഹനത്തിൻ്റെ ടയറിൽ നിന്ന് മറ്റൊരു പ്രദേശത്തുനിന്നുള്ള നായയുടെ മണം ലഭിക്കുമ്പോൾ അവ വാഹനത്തിന് പിന്നിൽ ഓടി കുരയ്ക്കാൻ തുടങ്ങുന്നത്. അതേ സമയം, നിങ്ങൾ നിങ്ങളുടെ വാഹനത്തിൻ്റെ വേഗത വർധിപ്പിക്കുമ്പോൾ, അവ കൂടുതൽ ആക്രമണാത്മകമാകും. ഇതുമൂലം പലപ്പോഴും ബൈക്കിൻ്റെയോ സ്‌കൂട്ടറിൻ്റെയോ ബാലൻസ് തകരാറിലായി അപകടത്തിൽപ്പെടാറുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, അത്തരമൊരു സാഹചര്യത്തിൽ പരിഭ്രാന്തരാകാതിരിക്കുന്നതാണ് ബുദ്ധി.
Aster mims 04/11/2022

Keywords: News, News-Malayalam-News, National, National-News, Science, Why do dogs chase certain vehicles?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia