Follow KVARTHA on Google news Follow Us!
ad

Blockchain | ഇതാണോ ബാങ്കിംഗ് വ്യവസായത്തിൻ്റെ ഭാവി? ഇടപാടുകൾ വേഗത്തിലും അതീവ സുരക്ഷിതമായും; ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യയെ അറിയാം

What is Blockchain Technology? Why is it the Future in the Banking Industry
ന്യൂഡെൽഹി: (KVARTHA) സാമ്പത്തിക ഇടപാടുകൾ സുരക്ഷിതവും സുതാര്യവും കാര്യക്ഷമവുമായ ഒരു ലോകത്തെ കുറിച്ച് ഇന്നത്തെ കാലത്ത് സങ്കൽപിക്കാനാവുമോ? ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനടക്കം ബാങ്ക് ഇടപാടുകൾക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരാതിരിക്കുകയോ തട്ടിപ്പിനെ ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ലെങ്കിലോ. ബാങ്കിംഗ് വ്യവസായത്തെ മാറ്റിമറിക്കാൻ ഒരുങ്ങുന്ന വിപ്ലവകരമായ സംവിധാനമായ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ വാഗ്ദാനമാണിത്.

What is Blockchain Technology? Why is it the Future in the Banking Industry

എന്താണ് ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യ?

ബ്ലോക്കുകൾ എന്നറിയപ്പെടുന്ന ഗ്രൂപ്പുകളായി വിവരങ്ങൾ ശേഖരിക്കുന്ന ഒരു തരം ഡാറ്റാബേസാണ് ബ്ലോക്ക്‌ചെയിൻ. ഈ ബ്ലോക്കുകൾ ഒരു ശൃംഖലയിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു, ഓരോ പുതിയ ബ്ലോക്കും മുമ്പത്തേതിൻ്റെ അവസാനത്തിൽ ചേർക്കുന്നു. കമ്പ്യൂട്ടർ ശൃംഖലയിലുടനീളം ഡിജിറ്റൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതും കൈമാറുന്നതും ബ്ലോക്ക്‌ചെയിനിൽ ഉൾപ്പെടുന്നു. ഈ സാങ്കേതികവിദ്യ സാമ്പത്തിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു.

സാമ്പത്തിക മേഖലയെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും സുതാര്യവുമാക്കാനാകും എന്നത് ശ്രദ്ധേയമാണ്. ബ്ലോക്‌ചെയിൻ വളർന്നുവരുന്ന സാങ്കേതികവിദ്യയാണ്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിവിധ വ്യവസായങ്ങളുണ്ട്. ധനകാര്യം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ അവയിൽ ചിലതാണ്. ഈ മേഖലയിൽ ചില സുപ്രധാന നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ബ്ലോക്ക്‌ചെയിനിലൂടെ ഡിജിറ്റൽ കറൻസി (CBDC) അവതരിപ്പിക്കാനുള്ള നടപടികൾ ഇന്ത്യൻ സർക്കാർ സ്വീകരിച്ചുവരികയാണ്.

ബാങ്കിംഗ് വ്യവസായത്തിൽ ബ്ലോക്ക്‌ചെയിൻ


ഭാവിയിൽ ബാങ്കിംഗ് വ്യവസായത്തിൽ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും. ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഇതുകൂടാതെ, ഇടപാടിന് വളരെ കുറച്ച് സമയം മാത്രമാണ് എടുക്കുകയെന്നതും പ്രത്യേകതയാണ്. ഭാവിയിൽ പരമ്പരാഗത ബാങ്കുകൾക്ക് പകരം ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ വരുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.

ബ്ലോക്ക്ചെയിനും പരമ്പരാഗത ബാങ്കിംഗും താരതമ്യം ചെയ്താൽ, ഓരോന്നിനും അതിൻ്റേതായ ശക്തിയും ബലഹീനതയും ഉണ്ടെന്ന് വ്യക്തമാണ്. ബ്ലോക്ക്ചെയിൻ കുറഞ്ഞ ചെലവുകളും വേഗത്തിലുള്ള ഇടപാടുകളും വർധിച്ച സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണം ഉപയോക്താക്കൾക്ക് സുതാര്യമായ രീതിയിൽ ലഭ്യമാക്കുക എന്നതാണ്, ഇതിൽ എല്ലാ ഇടപാടുകളും വികേന്ദ്രീകൃത രീതിയിൽ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു.


Keywords: Blockchain,Technology, Future, Banking, Industry, New Delhi, Digital Curency,What is Blockchain Technology? Why is it the Future in the Banking Industry.

Post a Comment