Snacks at Night? | അസമയങ്ങളില്‍ സ്‌നാക്‌സ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍

 


കൊച്ചി: (KVARTHA) വീടുകളിലും ആഹാര ശീലങ്ങളിലും സ്നാക്സ് സർവ സാധാരണമാക്കിയവരാണ് നമ്മള്‍. മൊബൈൽ ഫോൺ അടക്കമുള്ള ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കുമ്പോഴും ടിവി കാണുമ്പോഴുമൊക്കെ സ്‌നാക്‌സും പലർക്കും നിർബന്ധമാണ്. കുട്ടികളും ഇത്തരം ശീലങ്ങൾക്ക് അടിമപ്പെട്ടവരാണ്. എന്നാൽ രാത്രി വൈകിയും സ്നാക്സ് കഴിക്കാറുണ്ടോ? ഇത്തരം ശീലങ്ങൾ ശരീര ഭാരം കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Snacks at Night? | അസമയങ്ങളില്‍ സ്‌നാക്‌സ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍

രാത്രി കാലങ്ങളിൽ നമ്മുടെ ദഹനവസ്ഥ മന്ദഗതിയിലായിരിക്കും. അതുകൊണ്ട് സ്നാക്സ് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. കൊഴുപ്പ് കൂടിയതോ എരിവുള്ളതോ ആയ ഭക്ഷണങ്ങൾ ദഹനവ്യവസ്ഥയെ മന്ദീഭവിപ്പിക്കും. നെഞ്ചിരിച്ചിൽ, ദഹനക്കേട് എന്നീ അസ്വസ്ഥതകൾ ഉണ്ടാക്കും. വിശപ്പുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ പ്രവർത്തനത്ത തടസപ്പെടുത്താനും സ്നാക്സ് കാരണമാകും. ഇത് മൂലം ഭക്ഷണത്തോടുള്ള അത്യാർത്തി വർധിപ്പിക്കും. കൂടുതൽ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീര ഭാരം കൂടാനും കാരണമാകും.

ചർമത്തിന്റെ ആരോഗ്യത്തിനും രാത്രി വൈകിയുള്ള സ്നാക്സ് കഴിക്കൽ പാരയാകും. ചർമം സ്വയം കേടുപാടുകൾ നന്നാക്കുന്നത്‌ രാത്രിയാണ്. സ്‌നാക്‌സ് ചർമ്മത്തിന്റെ പ്രവർത്തങ്ങളെ തടസപ്പെടുത്തും. നല്ല ഉറക്കിനെയും ഇത് ബാധിക്കും. ദഹന അസ്വസ്ഥതയും ഒപ്പമുണ്ടാകും. ഉറക്കം കുറയുന്നത് മൂലം പകൽ സമയങ്ങളിൽ ഉന്മേഷ കുറവ്, മടി, ഉറക്കം തൂങ്ങൽ തുടങ്ങിയവ മുതൽ ഉറങ്ങാത്തത്‌ കൊണ്ടുള്ള മറ്റു അസ്വസ്ഥകൾക്കും കാരണമാകും. രാത്രി വൈകിയുള്ള സ്നാക്സ് കഴിക്കൽ കൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു. ഇതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

രാത്രിയിൽ നമ്മുടെ ശരീര പ്രവർത്തനങ്ങൾ മന്ദഗതിയിലായിരിക്കും. ഇത്തരം ആഹാര ശീലങ്ങൾ ദഹനം നടക്കാതെ വരുമെന്ന് മാത്രമല്ല അമിതമായ ശരീര ഭാരം ഉണ്ടാക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ഇത്തരം മോശം ശീലങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. കഴിവതും എളുപ്പത്തിൽ ദഹിക്കാവുന്ന ആഹാരം നേരത്തെ കഴിച്ച് വേഗം ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. നല്ല ആഹാര ശീലങ്ങളും നല്ല ഉറക്കവും ശരീരത്തെ രോഗങ്ങളിൽ നിന്ന് തടയും.

Keywords: News, National, New Delhi, Health, Lifestyle, Snacks, Gadgets, Childrens, Food, Skin, Sleep,  What Happens to Your Body When You Eat a Late-Night Snack?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia