SWISS-TOWER 24/07/2023

Push-ups | പലരും ഗുരുതരമായ അസുഖങ്ങളുടെ പിടിയില്‍; ദിവസവും 10 പുഷ് അപ് എടുക്കൂ! മാറ്റങ്ങള്‍ അറിയൂ!

 


ADVERTISEMENT

കൊച്ചി: (KVARTHA) പണ്ടുകാലങ്ങളില്‍ വയലില്‍ എല്ലുമുറിയെ പണിയെടുത്തും, ആരോഗ്യമുള്ള ഭക്ഷണങ്ങള്‍ കഴിച്ചും ആളുകള്‍ അവരുടെ ശരീരം ഭദ്രമായി സൂക്ഷിച്ചിരുന്നു. അവരുടെ വ്യായാമം എന്നുപറയുന്നത് തന്നെ ഈ അധ്വാനമാണ്. അധ്വാനിക്കുന്നതിനൊപ്പം അവര്‍ നല്ല പോഷകാഹാരം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. ഇക്കാരണങ്ങളാല്‍ തന്നെ അന്ന് അസുഖങ്ങളും കുറവായിരുന്നു.

എന്നാല്‍ ഇന്നത്തെ കാലത്ത് ഒന്നിനും ആര്‍ക്കും സമയം ലഭിക്കുന്നില്ല. ആവശ്യത്തിന് വ്യായാമം ലഭിക്കാത്തതുകൊണ്ടുതന്നെ പലരും ഗുരുതരമായ അസുഖങ്ങളുടെ പിടിയില്‍ അകപ്പെടുന്നു. ശരിയായ ഭക്ഷണവും ലഭിക്കുന്നില്ല. മിക്കവരും ജോലി തിരക്ക് കാരണം പ്രഭാത ഭക്ഷണം പോലും കഴിക്കാതെയാണ് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. പിന്നീടുള്ള ഭക്ഷണ സമയത്തിനും ഒരു നിഷ്ട ഉണ്ടാവില്ല. ഇതിന്റെ ഫലമോ ഒരുപാട് അസുഖങ്ങള്‍ പിന്നാലെ ഉണ്ടാകും.
Aster mims 04/11/2022

Push-ups | പലരും ഗുരുതരമായ അസുഖങ്ങളുടെ പിടിയില്‍; ദിവസവും 10 പുഷ് അപ് എടുക്കൂ! മാറ്റങ്ങള്‍ അറിയൂ!


അതുകൊണ്ടുതന്നെ ആരോഗ്യമുള്ള ശരീരത്തിനായി നാം ദിവസേനെ അല്‍പ്പ സമയം മാറ്റി വെക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കാരണം നമ്മുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ശാരീരിക-മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് തന്നെ.

വ്യായാമങ്ങളെ കുറിച്ച് ആര്‍ക്കും പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. വ്യത്യസ്ഥ തരത്തിലുള്ള വ്യായാമ രീതികള്‍ ഇന്ന് നിലവിലുണ്ട്. ചിലര്‍ യോഗ ചെയ്തും ചിലര്‍ ജിമ്മില്‍ പോയും വ്യായാമം ചെയ്യുന്നു. വ്യായാമ രീതികള്‍ വളരെയധികം പ്രചാരമുള്ളതും അതുപോലെ അനവധി ഗുണങ്ങള്‍ ഉള്ളതുമായ ഒന്നാണ് പുഷ് അപ്പുകള്‍.

എല്ലാ ദിവസവും പുഷ്-അപ്പുകള്‍ എടുക്കുന്നത് ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പേശികള്‍ക്ക് ബലം ലഭിക്കുന്നതോടൊപ്പം ശരീര വടിവ് മികച്ചതാക്കുവാനും സഹായിക്കുന്നു. ലളിതവും ഫലപ്രദവുമായ ഈ വ്യായാമം എല്ലാ ദിവസവും കൃത്യമായും ശാസ്ത്രീയമായും ചെയ്യുകയാണെങ്കില്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

*മെച്ചപ്പെട്ട മാനസികാരോഗ്യം

പുഷ്-അപ്പുകള്‍ ഉള്‍പെടെയുള്ള വ്യായാമം ചെയ്യുക വഴി ശരീരത്തിന്റെ സ്വാഭാവിക മൂഡ് എലിവേറ്ററായ എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, പോസിറ്റീവ് ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്നു. ദിവസവും പുഷ്-അപ്പുകള്‍ എടുക്കാന്‍ ആവശ്യമായ അച്ചടക്കവും പ്രതിബദ്ധതയും ശക്തിയിലും രൂപത്തിലും പ്രകടമാകുന്നതിന് ആനുപാതികമായി ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ധിപ്പിക്കും.

*പേശികളുടെ ശക്തിയും ആരോഗ്യവും വര്‍ധിപ്പിക്കും


പുഷ്-അപ്പുകള്‍ പ്രാഥമികമായി നെഞ്ച്, തോളുകള്‍, ട്രൈസെപ്‌സ് എന്നിവിടങ്ങളിലെ പേശികളെ പരിപോഷിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ മുകള്‍ ഭാഗത്തെ വികസിപ്പിക്കുവാനും ആരോഗ്യപരമായി നിലനിര്‍ത്തുന്നതിനും മികച്ച ഫലം നല്‍കുന്നു. ദിവസേനയുള്ള പരിശീലനത്തിലൂടെ, ഈ മേഖലകളില്‍ പേശികളുടെ ബലവും വര്‍ധിക്കുന്നു.

*മെച്ചപ്പെട്ട ബാലന്‍സും ഏകോപനവും

പുഷ്-അപ്പുകള്‍ക്ക് വിവിധ പേശികളുടെ ഏകോപനവും ശരീരത്തിന്റെ സ്ഥിരതയും ആവശ്യമാണ്. അതുകൊണ്ടുതന്നെ പതിവായി പുഷ് അപ് ചെയ്യുന്നത് ബാലന്‍സും ഏകോപനവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു, ഇത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് തരത്തിലുള്ള വ്യായാമങ്ങള്‍ക്കും പ്രയോജനകരമാണ്.

*മികച്ച മെറ്റബോളിസം

പുഷ്-അപ്പുകള്‍ പോലുള്ള വ്യായാമങ്ങള്‍ പേശികളുടെ ആയാസം വര്‍ധിപ്പിക്കുന്നു. ഇത് ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന മെറ്റബോളിസം ഉള്ളതിനാല്‍ വിശ്രമവേളയില്‍ ശരീരം കൂടുതല്‍ കലോറിയെ ഉപയോഗിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ദിവസേനെയുള്ള വ്യായാമത്തില്‍ പുഷ്-അപ്പുകള്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായ മെറ്റബോളിസത്തിന് കാരണമാകും.

*മെച്ചപ്പെട്ട ഹൃദയാരോഗ്യം

പുഷ്-അപ്പുകള്‍ പ്രാഥമികമായി കരുത്ത് വര്‍ധിപ്പിക്കുന്ന വ്യായാമമായാണ് അറിയപ്പെടുന്നതെങ്കിലും, ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പുഷ് അപ് ചലനത്തില്‍ ഒന്നിലധികം പേശികള്‍ ഉള്‍പെടുന്നതിനാല്‍, ഇവയ്ക്ക് കൃത്യമായ അളവില്‍ ഓക്‌സിജന്‍ നല്‍കുന്നതിന് ഹൃദയം കൂടുതല്‍ രക്തം പമ്പ് ചെയ്യേണ്ടതായി വരുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

*മെച്ചപ്പെട്ട ആകാരം 


പുഷ്-അപ്പുകള്‍ പേശികളെ ശക്തിപ്പെടുത്തുന്നു, ഇത് ശരിയായ ശരീര ഘടന നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പുറം നേരെയാക്കാനും ചാഞ്ഞുകിടക്കുന്നത് തടയാനും സഹായിക്കുന്നു. പതിവായി പുഷ്-അപ്പുകള്‍ എടുക്കുന്നത് ശരീര ഘടന നിലനിര്‍ത്താനും നടുവേദന കുറയ്ക്കാനും നട്ടെല്ലിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

*സന്ധികളെ ദൃഢമായി നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു

പുഷ്-അപ്പ് ചെയ്യുമ്പോള്‍ തോളുകള്‍, കൈമുട്ട്, കൈത്തണ്ട എന്നിവയ്ക്ക് ചുറ്റുമുള്ള പേശികളും ടെന്‍ഡോണുകളും പുഷ്ട്ടിപ്പെടുന്നു. അതുകൊണ്ടു തന്നെ തുടര്‍ചയായും ശാസ്ത്രീയമായും പുഷ് അപ്പുകള്‍ എടുക്കുന്നത് പരുക്കുകള്‍ തടയുന്നതിനും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

*പുഷ് അപ്പുകള്‍ അമിതമായാലും പ്രശ്‌നം

എല്ലാ ദിവസവും പുഷ്-അപ്പുകള്‍ ചെയ്യുന്നത് വഴി ശരീരത്തിന് നിരവധി പ്രയോജനങ്ങള്‍ ലഭിക്കുമെങ്കിലും, ചില പ്രശ്‌നങ്ങളും ഇവ മൂലം ഉണ്ടായേക്കാം. മതിയായ വിശ്രമമില്ലാതെ ഒരേ പേശികള്‍ അമിതമായി പ്രവര്‍ത്തിക്കുന്നത് ടെന്‍ഡിനൈറ്റിസ് അല്ലെങ്കില്‍ പേശി സമ്മര്‍ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടുതന്നെ ശരീരം ശ്രദ്ധിക്കുകയും കൃത്യമായ ഇടവേളകളും വിശ്രമങ്ങളും പുഷ് അപ് എടുക്കുമ്പോള്‍ പാലിക്കുകയും വേണം. അതോടൊപ്പം ഇതര വ്യായാമങ്ങളും ഉള്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
  
Push-ups | പലരും ഗുരുതരമായ അസുഖങ്ങളുടെ പിടിയില്‍; ദിവസവും 10 പുഷ് അപ് എടുക്കൂ! മാറ്റങ്ങള്‍ അറിയൂ!

Keywords: What Happens to Your Body If You Perform Push-ups Everyday, Kochi, News, Push-ups, Health Tips, Health, Warning, Doctors, Food, Exercise, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia