Follow KVARTHA on Google news Follow Us!
ad

Stop Smoking | പുകവലി നിര്‍ത്താന്‍ തീരുമാനിച്ചോ? ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ ഇതാ!

രക്തസമ്മർദവും ഹൃദയമിടിപ്പും പൂർവസ്ഥിതിയിലാകും Smoking, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ആരോഗ്യത്തെ സംബന്ധിച്ച് ഒരു വ്യക്തിക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നാണ് പുകവലി ഉപേക്ഷിക്കുക എന്നത്. പുകവലി കാരണം നഷ്ടമായ രുചി, ശുദ്ധമായ ശ്വാസം, വൃത്തിയുള്ള പല്ല് തുടങ്ങിയവ തിരികെ ലഭിക്കുന്നതിനൊപ്പം ധാരാളം ഗുണകരമായ മാറ്റങ്ങള്‍ വന്നുതുടങ്ങുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രക്തസമ്മർദവും ഹൃദയമിടിപ്പും പൂർവസ്ഥിതിയിലാകും, രക്തത്തിലെ കാർബൺ മോണോക്സൈഡിൻ്റെ അളവ് സാധാരണ നിലയിലേക്ക് താഴും. ഇതിനർത്ഥം ഹൃദയവും ശ്വാസകോശവും നന്നായി പ്രവർത്തിക്കുന്നു എന്നാണ്.


ശരീരത്തിലുടനീളം രക്തചംക്രമണവും ഓക്സിജൻ്റെ വിതരണവും മെച്ചപ്പെടുന്നു. അവസാനത്തെ സിഗരറ്റ് വലിച്ചെറിഞ്ഞ നിമിഷം മുതൽ, ശരീരം സ്വയം സുഖപ്പെടുത്തുന്നതിനും നന്നാകുന്നതിനുമുള്ള പ്രക്രിയ ആരംഭിക്കുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിലും ക്ഷേമത്തിലും കാര്യമായ പുരോഗതിയുണ്ടാകുന്നു. പുകവലി ഉപേക്ഷിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശരീരം ചില നല്ല ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങുമെന്നാണ് പറയുന്നത്.

ശീലം ഉപേക്ഷിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ, പല പുകവലിച്ചിരുന്നവരും അവരുടെ രുചിയിലും ഗന്ധത്തിലും കാര്യമായ പുരോഗതി കണ്ടെത്തിയതായി പഠനങ്ങളിൽ പറഞ്ഞിട്ടുണ്ട്. ശ്വാസകോശത്തിൻ്റെ പ്രവർത്തനം ഗണ്യമായി മെച്ചപ്പെടുന്നു. ചുമയും ശ്വാസതടസവും കുറയുകയും ചെയ്യുന്നു. രക്തചംക്രമണം വർധിക്കുന്നത് തുടരുന്നു, ഇത് ചർമത്തിൻ്റെ മികച്ച നിറത്തിലേക്കും പെരിഫറൽ ആർട്ടറി രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതിലേക്കും നയിക്കുന്നു.

പുകവലി നിർത്തിയതിന് ശേഷമുള്ള വർഷങ്ങളിൽ, ഗുരുതരമായ രോഗങ്ങൾക്കുള്ള സാധ്യത കുറയുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ അർബുദം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയുന്നു. കൂടാതെ, സിഒപിഡി (ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്), പെരിഫറൽ ആർട്ടറി ഡിസീസ് തുടങ്ങിയ പുകവലിയുമായി ബന്ധപ്പെട്ട മറ്റ് അവസ്ഥകളുടെ അപകടസാധ്യതയിലും മാറ്റമുണ്ടാകുന്നു.

മുൻപു പുകവലിച്ചിരുന്നവർ പുകവലി ഉപേക്ഷിച്ചതിനു ശേഷം പലപ്പോഴും ശാരീരിക ക്ഷമത വർദ്ധിച്ചതായും മെച്ചപ്പെട്ട മാനസികാവസ്ഥയിലേക്ക് എത്തിപ്പെട്ടതായും വൈകാരിക ക്ഷേമം അനുഭവപ്പെട്ടതായും പഠനങ്ങളിൽ പറയുന്നു. മാത്രമല്ല, പുകവലി ഉപേക്ഷിക്കുന്നത് സാമ്പത്തിക ലാഭത്തിനും വ്യക്തിബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹിക കാര്യങ്ങളില്‍ നല്ല സ്വാധീനം ചെലുത്തുന്നതിനുമൊക്കെ സഹായിക്കാറുണ്ട്. ചുരുക്കത്തില്‍ ഒരാളെ മെച്ചപ്പെട്ട മനുഷ്യനാക്കിത്തീർക്കാൻ പുകവലി ഉപേക്ഷിക്കുന്നതിലൂടെ സാധിക്കുന്നുവെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

എങ്ങനെ പുകവലി ഉപേക്ഷിക്കാം?

പുകവലി ഉപേക്ഷിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്, എന്നാൽ നിശ്ചയദാർഢ്യവും പിന്തുണയും ഉണ്ടെങ്കിൽ പൂർണമായും വിജയിക്കാനാകും. അതിനു സഹായകമാകുന്ന ചില നുറുങ്ങുകൾ ഇതാ:

* ഇനി പുകവലിക്കില്ലെന്ന് സ്വയം തീരുമാനം എടുക്കുക എന്നതു തന്നെയാണ് ആദ്യത്തെ നുറുങ്ങ്. ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികള്‍ കണ്ടെത്തി വിവിധതരം വ്യായാമങ്ങളില്‍ ഏർപ്പെടുക എന്നതാണ് മറ്റൊരു പരിഹാരം. പുകവലിക്കായി ചിലവാക്കിയിരുന്ന പണം സ്വരൂപിച്ച് പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങള്‍ വാങ്ങുക. ഏറ്റവും പ്രിയപ്പെട്ട ആളുകളെ ഓർത്തുകൊണ്ടേയിരിക്കുക, അതുവഴി നന്നായി ജീവിക്കാനുള്ള ആഗ്രഹം വളർത്തിക്കൊണ്ടു വരിക, എന്നതൊക്കെ പരീക്ഷിച്ചു നോക്കേണ്ടുന്ന കാര്യങ്ങള്‍ തന്നെയാണ്.

* പിന്തുണ തേടുക: കാലങ്ങളായുള്ള ശീലങ്ങളില്‍ നിന്ന് വിട്ടുമാറി നില്‍ക്കുമ്പോള്‍ തുടക്കത്തില്‍ മാനസികമായി തളർച്ച അനുഭവപ്പെട്ടേക്കാം. പ്രോത്സാഹനത്തിനും മാർഗനിർദേശത്തിനുമായി സുഹൃത്തുക്കളുടേയോ കുടുംബാംഗങ്ങളുടെയോ പിന്തുണ തേടാൻ മടി കാട്ടരുത്. കൗൺസിലിംഗ് അല്ലെങ്കിൽ തെറാപ്പി എന്നിവയും സഹായകമാകും

* സജീവമായിരിക്കുക: നിക്കോട്ടിൻ ആസക്തി കുറയ്ക്കാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്തെങ്കിലുമൊക്കെ പ്രവർത്തനങ്ങളില്‍ ഏർപ്പെടുക. വെറുതേയിരിക്കരുത്, എല്ലായ്പ്പോഴും സജീവമായിരിക്കുക. പുകവലി ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ശരീരഭാരം നിയന്ത്രിക്കാൻ വ്യായാമം സഹായിക്കും

* പുകവലിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെയും പ്രവർത്തനങ്ങളെയും, തുടക്കത്തില്‍ തന്നെ കണ്ടെത്തി ഒഴിവാക്കുക. ച്യൂയിംഗ് ഗം, പഴങ്ങൾ കഴിക്കൽ, അല്ലെങ്കിൽ യോഗ തുടങ്ങിയ ആരോഗ്യകരമായ ബദലുകൾ ഉപയോഗിച്ച് പുകവലിയെ ഒഴിവാക്കുക. എപ്പോഴും നല്ലതു മാത്രം ചിന്തിക്കാൻ ശ്രമിക്കുക. പുകവലി ഉപേക്ഷിക്കുന്നത് ഒരു യാത്രയാണ്, തിരിച്ചടികൾ സാധാരണമാണ്, ശാന്തമായിരിക്കുക, പഴയതിനെക്കുറിച്ചുള്ള ചിന്തകളില്‍ മൂകമായിരിക്കുന്നതിമു പകരം നിങ്ങൾ നേടിയ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

Keywords: News, National, New Delhi, Smoking, Health, Lifestyle, Smoking, Oxygen,  What happens to the body when you stop smoking.
< !- START disable copy paste -->

Post a Comment