Follow KVARTHA on Google news Follow Us!
ad

Anger? | ദേഷ്യം കൂടുതലാണെങ്കിൽ ആശങ്ക വേണ്ട; മെരുക്കാൻ വഴികളുണ്ട്, ഇവ ശ്രമിച്ച് നോക്കൂ!

കോപം അതിരുകടക്കുമ്പോൾ അപകടത്തിൽ ചെന്നെത്തിക്കുന്നു Success Tips, Lifestyle, Career, Anger
_മിൻ്റാ സോണി_

(KVARTHA) നമ്മളിൽ പലരും ദേഷ്യത്തിന് അടിമകളാണ്. ദേഷ്യം പലരിലും കൂടിയും കുറഞ്ഞും ഇരിക്കുന്നുവെന്ന് മാത്രം. ദേഷ്യം ഇല്ലാത്ത മനുഷ്യർ ചുരുക്കമാണ്. ദേഷ്യം അതിരുകടക്കുമ്പോൾ അത് അപകടത്തിൽ കൊണ്ടുചെന്ന് എത്തിക്കുന്നു. തീവ്രമായി ദേഷ്യം വരുമ്പോൾ ദേഷ്യത്തെ മനസിലൊതുക്കുകയാണ് പലരും ചെയ്യാറുള്ളത്. വിവേകപൂർവം ചിന്തിക്കുകയോ ക്ഷമിക്കുകയോ ചെയ്യാറില്ല. അങ്ങനെ ദേഷ്യത്തെ ഉള്ളിൽ കൊണ്ടുനടന്ന് പുറമേ ശാന്തരായിരിക്കുന്നത് ദോഷകരമാണ്. ദേഷ്യത്തെ മനസിൽ നിന്ന് കളയണം. ദേഷ്യത്തിനു പിന്നിലുള്ള ശരിയായ കാരണം കണ്ടെത്തി അതു പരിഹരിക്കണം.


ചെറിയ കാര്യങ്ങൾക്ക് പോലും കോപിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവന് നല്ലപോലെ ചിത്രം വരയ്ക്കാൻ അറിയാമായിരുന്നു. മകൻ്റെ മുൻ കോപശീലത്തെ കുറിച്ച് അറിയുന്ന അവൻ്റെ അമ്മ ഒരിക്കൽ അവനോട് പറഞ്ഞു. മോനെ നിനക്ക് കോപം വരുമ്പോൾ അതിനിടയായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം. നീയത് ചിത്രങ്ങളിൽ പകർത്തണം. അവൻ അമ്മയുടെ വാക്ക് സ്വീകരിച്ചു. സ്‌കൂളിൽ പോകുന്നത് അവന് ഇഷ്ടമായിരുന്നില്ല. കാരണം, അവിടെ അവനെ കളിയാക്കുന്ന പല കുട്ടികൾ ഉണ്ടായിരുന്നു. അവരുടെ ചിത്രങ്ങൾ അവൻ വരയ്ക്കാൻ തുടങ്ങി. ചിലപ്പോൾ അധ്യാപകരോടും അവന് ദേഷ്യം വരാറുണ്ട്. അങ്ങനെയവൻ അധ്യാപകരുടെ ചിത്രങ്ങളും വരയ്ക്കാൻ തുടങ്ങി. കോപമുണ്ടാക്കിയ അത്തരം സാഹചര്യങ്ങളെയും അവൻ ക്യാൻവാസിൽ പകർത്തി.

Ways to control your anger issues.

ഒരു ദിവസം അവൻ വരച്ച ചിത്രങ്ങളെല്ലാം അവൻ്റെ അമ്മ പരിശോധിച്ചു. കോപിക്കാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കിയപ്പോൾ അമ്മ പറഞ്ഞു. ആ കുട്ടികളെല്ലാം നിന്നെ വെറുക്കുന്നവരല്ല. നിൻ്റെ ഭാഗത്ത് ചില തെറ്റുകൾ വന്നതുകൊണ്ടാണ് അവർ നിന്നോട് മോശമായി പെരുമാറിയത്. അധ്യാപകരാകട്ടെ നിൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞിരുന്നു. നിനക്ക് കൂടുതൽ ചെയ്യാൻ കഴിയും എന്നറിയാവുന്നതുകൊണ്ടാണ് അവർ നിന്നെ ശാസിച്ചത്. ഉള്ളിൽ അടക്കി വെച്ചിരുന്ന ദേഷ്യം ചിത്രങ്ങളിലൂടെ പകർത്തിയപ്പോൾ അവൻ്റെ ദേഷ്യം കുറേശ്ശെ കുറയാൻ തുടങ്ങി. അതോടൊപ്പം അമ്മയുടെ നല്ല ഉപദേശങ്ങളും കൂടി ആയപ്പോൾ അവന് തൻ്റെ തെറ്റ് തിരിച്ചറിയാൻ കഴിഞ്ഞു. ക്രമേണ അവൻ്റെ സ്വഭാവത്തിൽ മാറ്റം വന്നു.

ദേഷ്യം നിയന്ത്രിക്കാനും മറ്റുള്ളവരുമായി സ്നേഹപൂർവം ഇടപഴകാനും അവൻ ശീലിച്ചു തുടങ്ങി. അവൻ്റെ ചിത്രങ്ങളിലും മാറ്റം വന്നു. ദേഷ്യത്തിൻ്റെ ചിത്രങ്ങൾക്ക് പകരം നന്മയുടെയും സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും ചിത്രങ്ങൾ അവൻ വരയ്ക്കുന്നത് പതിവായി. ക്രമേണ അവൻ്റെ ജീവിതത്തിൽ തന്നെ സന്തോഷവും സ്നേഹവും നിറഞ്ഞു. ഇതുപോലെ ശ്രമിച്ചാൽ ആർക്കും ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ കഴിയും. ദേഷ്യം, ദുഖം, നിരാശ തുടങ്ങിയ ദുർവികാരങ്ങൾ മനസിൽ ഉണരുമ്പോൾ അവയ്ക്ക് വഴിപ്പെടാതെ മനസ്സിനെ നല്ല കർമ്മങ്ങളിലേയ്ക്ക് വഴിതിരിച്ചു വിടണം. അതിലൂടെ മനസ്സിനെ സാവധാനം നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ സാധിക്കും. അല്ലെങ്കിൽ വൃഥാ ഊർജ്ജം നഷ്ടമാകും.

വികാരത്തിന് അടിമപ്പെടുകയല്ല, വിവേകം കൊണ്ട് വികാരത്തെ ജയിക്കുകയാണ് വേണ്ടത്. ദേഷ്യവും പ്രതികാര ചിന്തയും വ്രണങ്ങളെപ്പോലെയാണ്. സ്നേഹവും ക്ഷമയും വിവേകവുമാകുന്ന മരുന്നുവെച്ച് അതിനെ പൊറുപ്പിക്കാൻ നമുക്ക് സാധിക്കണം. ക്രമേണ സ്നേഹവും ശാന്തിയും നമ്മുടെ ശീലമാകും. അത് നമ്മുടെ സ്വഭാവം തന്നെയായി മാറും . ഓർക്കുക, നിസാരകാര്യത്തിനു പോലും കോപിക്കുന്നവരും കോപം വന്നാൽ നിയന്ത്രിക്കാൻ കഴിയാത്തവരും നമ്മുടെയിടയിൽ ധാരാളമുണ്ട്. കോപം മറ്റാരെക്കാളും അധികം ദ്രോഹം ചെയ്യുന്നത് നമുക്ക് തന്നെയാണ് എന്ന് മനസിലാക്കുക. അതിനാൽ, അതിനെ നിയന്ത്രിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. അതിനാൽ അതിനായി പ്രവർത്തിക്കുക. പരിശീലിക്കുക, ശരിക്കും മാറ്റം നിങ്ങളിൽ കാണാം.

(കൗൺസിലിംഗ് സൈകോളജിസ്റ്റ് ആണ് ലേഖിക)


Keywords: Article, Editor’s-Pick, Anger, Success Tips, Lifestyle, Career, Ways to control your anger issues.< !- START disable copy paste -->

Post a Comment