Electrocution | കാട്ടുപന്നിക്ക് വെച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ആഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) വെഞ്ഞാറമൂട്ടില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ആഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് (35) മരിച്ചത്. കാട്ടുപന്നി ശല്യമുള്ള ഭാഗത്ത് ഇതിനെ തുരത്താനായി സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്.
Aster_MIMS
Electrocution | കാട്ടുപന്നിക്ക് വെച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ആഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

ഞായറാഴ്ച (24.03.2024) പുലര്‍ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. രാത്രിയില്‍ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേയാണ് അപകടമുണ്ടായത്. രാത്രി ആയതുകൊണ്ട് പന്നിക്കെണി കാണാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ദാരുണ സംഭവമുണ്ടായതെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ടം ഉള്‍പെടെയുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, Kerala, Kerala-News, Regional-News, Malayalam-News, Venjarammoodu News, Youth, Died, Electrocution, Wire, Installed, Wild Boar, Menace, Electric Wire, Local News, Venjarammoodu: Youth died of Electrocution from wire installed due to wild boar menace.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia