Follow KVARTHA on Google news Follow Us!
ad

Cheating | അബൂദബിയിലെ ലുലു ഹൈപര്‍ മാര്‍കറ്റ് ജീവനക്കാരന്‍ ഒന്നര കോടിയോളം രൂപ വെട്ടിച്ച് കടന്ന് കളഞ്ഞതായി പരാതി

കുടുംബം നാട്ടിലേക്ക് രക്ഷപ്പെട്ടതായും സൂചന Complaint, Cheating, Police, Probe, Family, Kerala News
കണ്ണൂര്‍: (KVARTHA) ഒന്നരക്കോടിയോളം രൂപയുമായി അബൂദബിയിലെ ലുലു ഹൈപര്‍ മാര്‍കറ്റ് ജീവനക്കാരന്‍ കടന്നു കളഞ്ഞതായി പരാതി. അബൂദബിയിലെ ലുലു ഹൈപര്‍ മാര്‍കറ്റ് കാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തുവരികയായിരുന്ന കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് നിയാസിനെതിരെയാണ് പരാതി. ഹൈപര്‍ മാര്‍കറ്റില്‍ നിന്നും ആറ് ലക്ഷം ദിര്‍ഹം അപഹരിച്ചതായാണ് അബൂദബി പൊലീസില്‍ ലുലു ഗ്രൂപ് നല്‍കിയ പരാതി.


UAE: Indian employee at Lulu hypermarket absconds with Rs 1.49 cr, Kannur, News, Complaint, Cheating, Police, Probe, Passport, Family, Kerala News.

മാര്‍ച് 25-ന് ഡ്യൂടിക്കെത്തേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യത്തോടെയാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. ഇയാളുടെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഫോണ്‍ സ്വിച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാഷ് ഓഫിസില്‍ നിന്ന് ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതര്‍ കണ്ടുപിടിച്ചു. കാഷ് ഓഫിസില്‍ ജോലി ചെയ്യുന്നതുകൊണ്ട് നിയാസിന്റെ പാസ്‌പോര്‍ട് കംപനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്.

അതുകൊണ്ട് നിയാസിന് സാധാരണ രീതിയില്‍ യുഎഇയില്‍നിന്ന് പുറത്തുപോകാന്‍ സാധിക്കില്ല. കഴിഞ്ഞ 15 വര്‍ഷമായി നിയാസ് ലുലു ഗ്രൂപിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബൂദബിയില്‍ ഒപ്പം താമസിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിയാസിന്റെ കുടുംബം നാട്ടിലേക്ക് രക്ഷപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍ ഇയാള്‍ നാട്ടിലെത്തിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Keywords: UAE: Indian employee at Lulu hypermarket absconds with Rs 1.49 cr, Kannur, News, Complaint, Cheating, Police, Probe, Passport, Family, Kerala News.



Post a Comment