Brain Health | ജീവിത ശൈലികള്‍ മാറുന്നത് തലച്ചോറിൻ്റെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം

 


ന്യൂഡെൽഹി: (KVARTHA) മാനസിക - ശാരീരിക ആരോഗ്യത്തെ വളരെ ആഴത്തിൽ ബാധിക്കുന്ന മേഖലയാണ് തലച്ചോറിന്റെ പ്രവർത്തനം. മോശമായ ജീവിത ശൈലികളാണ് ശരീരത്തെ അനാരോഗ്യ അവസ്ഥയിലേക്ക് എത്തിക്കുന്നത്. ജീവിത ശൈലികൾ തലച്ചോറിന്റെ സുഗമമായ ആരോഗ്യത്തെയും സാരമായ രീതിയിൽ ബാധിക്കും. നമ്മുടെ എന്തൊക്കെ പ്രവർത്തനങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും എന്ന് അറിയാം.

Brain Health | ജീവിത ശൈലികള്‍ മാറുന്നത് തലച്ചോറിൻ്റെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം

ആളുകളുമായി ഇടപഴകാതെ ഏകാന്തമായി ഇരിക്കുക, ആളുകളുമായി സംസാരിക്കുകയോ ചിരിക്കുകകയോ ചെയ്യാതെ എപ്പോഴും ചിന്തിച്ചിരിക്കുക ഇതൊക്കെ നമ്മുടെ തലച്ചോറിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ ഇടവരുത്തുന്ന കാര്യങ്ങളാണ്. വിവരങ്ങള്‍ ഗ്രഹിച്ചെടുക്കുന്ന കാര്യത്തില്‍ ഏറെ പ്രവര്‍ത്തിക്കുന്ന ഭാഗമായ തലച്ചോറിലെ 'ഗ്രേ മാറ്റര്‍' അഥവാ ചില കോശകലകളെ മോശമായ രീതിയിൽ ബാധിക്കുന്നു. ഇത് നമ്മുടെ ദൈനംദിന ജീവിതത്തിൽ പല പ്രയാസങ്ങളും സൃഷ്ടിക്കാൻ കാരണമാകും.

തലച്ചോറിന്‍റെ ആരോഗ്യത്തെ ക്രമേണ മോശമായ രീതിയിൽ ബാധിക്കുന്ന മറ്റൊരു കാര്യമാണ് മണിക്കൂറുകൾ ദൈർഘ്യത്തിൽ ഒരേ ഇരിപ്പ് തുടരുന്നത്. ജോലിയുടെ ഭാഗമാണെങ്കിലും പോലും റീഫ്രഷ് ആവണ്ടതാണ്. ഇടയ്ക്ക് എണീറ്റ് നിൽക്കുക, നടക്കുക, ദീർഘ നിശ്വാസം ഇടുക, ഒന്ന് പുഞ്ചിരിക്കുക, ഇടയ്ക്ക് വെള്ളം കുടിക്കാം, മുഖം കഴുകാം, മറ്റുള്ളവരുമായി സംസാരിച്ചും ഇടപഴകിയും, പടികള്‍ കയറിയിറങ്ങിയുമെല്ലാം മാറ്റങ്ങൾ വരുത്തുക. അല്ലാതെയുള്ള ദീർഘ നേരത്തെ ഇരിപ്പ് തലച്ചോറിന്റെ ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ മുഴുവൻ ആരോഗ്യത്തിനും ദോഷകരമാണ്.

ദീര്‍ഘസമയം ഇരിക്കുന്നത് ക്രമേണ തലച്ചോറിന്‍റെ എംടിഎല്‍ (മീഡിയല്‍ ടെപോറല്‍ ലോബ്) എന്ന ഭാഗത്തെ ബാധിക്കും. ഇത് നമുക്ക് മറവി ഉണ്ടാക്കുകയും നമ്മുടെ ഓര്‍മ്മശക്തിയെ ബാധിക്കുകയും ചെയ്യും. കൂടാതെ അമിതമായ സ്‌ട്രെസും തലച്ചോറിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഓർമ്മ ശക്തിയെ ബാധിക്കുകയും മറവി രോഗം പോലെ സാമ്യമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. വിദ്യാർത്ഥികൾ ആണെങ്കിൽ പഠന മികവിനെയും ബാധിക്കുന്നതായിരിക്കും.

കൂടാതെ നമ്മുടെ ഭക്ഷണ ശൈലികളാണ് പ്രധാനപ്പെട്ട മറ്റൊന്ന്. മൂന്ന് നേരത്തെ ഭക്ഷണം കൃത്യ സമയത്തു തന്നെ കഴിക്കുക. ക്രമം തെറ്റിയ ഭക്ഷണ രീതി ആരോഗ്യകരമല്ല. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പോലെയുള്ള ഭക്ഷണ രീതി പിന്തുടർന്ന് ശരീരത്തിന് ആവശ്യമായ പോഷകങ്ങളോ മറ്റു ധാതുക്കളോ ലഭ്യമാകുന്ന ഭക്ഷണങ്ങളെ ഒഴിവാക്കുന്നത് തന്നെയാണ് അനാരോഗ്യ ഭക്ഷണ ശൈലി. ഇത്തരം ശരീരത്തെ മുഴുവൻ തകരാറിലാക്കുമെന്ന ഭക്ഷണ രീതികൾ തലച്ചോറിന്റെ ആരോഗ്യത്തെയും മോശമായ രീതിയിൽ ബാധിക്കും. ഇത്തരം ശീലങ്ങൾ ഓർമ്മ ശക്തിയെ നശിപ്പിക്കാൻ കാരണമാകും എന്നാണ് പഠനങ്ങൾ പറയുന്നത്.

ഭക്ഷണം പോലെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. മുതിർന്ന ഒരാൾക്കു ഏഴ് മുതൽ എട്ട് മണിക്കൂർ വരെയുള്ള ദീർഘ നേരത്തെ ഉറക്കം അത്യാവശ്യമാണ്. ഇത് കിട്ടാതെ വരുന്നതും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും. തുടർച്ചയായി ഉറക്കത്തിന്റെ സമയത്തിൽ ക്രമക്കേടുകളാണെങ്കിൽ ആരോഗ്യകരമായ ഉറക്കം ലഭ്യമല്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുന്നതായിരിക്കും. ഓർമ്മ ശക്തിയെയും ഇത് സാരമായി ബാധിക്കാൻ കാരണമാകും. നല്ല ഉറക്കവും നല്ല ഭക്ഷണവും പോലെ ആരോഗ്യകരമായ വ്യായാമവും ശരീരത്തിന് പ്രധാനമാണ്..

Keywords: News, National, New Delhi, Brain Health, Health, Lifestyle, Food Style, Sleep, Exercise, Memory Power,  Tips to keep your brain healthy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia