Speech Delay? | സമയമായിട്ടും കുഞ്ഞ് സംസാരിക്കുന്നില്ലേ? 5 വഴികൾ ഇതാ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ഒരു കുഞ്ഞ് ജനിക്കുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. മാസങ്ങൾ കഴിഞ്ഞാൽ കുട്ടിയുടെ വായിൽ നിന്ന് ആദ്യ വാക്കുകൾ കേൾക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം മാതാപിതാക്കളും ആകാംക്ഷയിലാണ്. എന്നാൽ ചിലപ്പോൾ കുട്ടി കൃത്യസമയത്ത് സംസാരിക്കാൻ തുടങ്ങില്ല, ഇത് മാതാപിതാക്കളിൽ അസ്വസ്ഥത ഉണ്ടാക്കുന്നു.
 
Speech Delay? | സമയമായിട്ടും കുഞ്ഞ് സംസാരിക്കുന്നില്ലേ? 5 വഴികൾ ഇതാ

പല കുഞ്ഞുങ്ങളിലും സംസാരിക്കുന്നതിന്റെ സമയം വ്യത്യസ്തമാണ്. ചില കുട്ടികള്‍ നേരത്തെ സംസാരിച്ചു തുടങ്ങും. ചില കുട്ടികള്‍ വൈകിയും. എന്നാല്‍ രണ്ട് വയസായിട്ടും കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കില്‍ അല്‍പം ഗൗരവത്തോടെ തന്നെ ഇക്കാര്യമെടുക്കണം. നിങ്ങളുടെ കുട്ടിയും സംസാരിക്കാൻ വൈകിയെങ്കിൽ ആരോഗ്യ വിദഗ്ധർ നൽകുന്ന ചില നുറുങ്ങുകൾ ഇതാ.

1. പതുക്കെ സംസാരിക്കുക

ചിലപ്പോള്‍ കുഞ്ഞ് സംസാരിക്കാത്തത് ആശയങ്ങള്‍ വാക്കുകളായി പ്രകടിപ്പിക്കാന്‍ അറിയാത്തതു കാരണമാകും. ഇതിന് ഏറ്റവും നല്ല വഴി കുഞ്ഞുമായി കൂടുതല്‍ സംസാരിക്കുകയെന്നതാണ്. കുട്ടിക്ക് നിങ്ങളുടെ ശബ്ദം മനസിലാക്കാൻ കഴിയുന്ന തരത്തിൽ പതുക്കെ സംസാരിക്കുക. കുട്ടിയുടെ മുന്നിൽ ഒരിക്കലും ഉച്ചത്തിലോ തിടുക്കത്തിലോ സംസാരിക്കരുത്. ഇത് ചെയ്യുന്നതിലൂടെ കുട്ടി ഭയപ്പെട്ടു തുടങ്ങുന്നു.

2. കുട്ടിയുടെ മുന്നിൽ വ്യക്തമായി സംസാരിക്കുക

കുട്ടിയോട് പ്രത്യേക ഭാഷയിൽ സംസാരിച്ചാൽ മനസിലാകുമെന്ന് കുടുംബാംഗങ്ങൾക്കും രക്ഷിതാക്കൾക്കും പലപ്പോഴും തോന്നാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, കുട്ടിയുടെ മുന്നിൽ വെച്ച് തെറ്റായി സംസാരിച്ചാൽ കുട്ടി അതിൽ നിന്ന് ഒന്നും പഠിക്കില്ല. നിങ്ങളുടെ കുട്ടിയെ സംസാരിക്കാൻ പഠിപ്പിക്കുന്നതിന്, വ്യക്തമായ ഭാഷയിൽ പതുക്കെ സംസാരിക്കുക. ഇതുവഴി കുട്ടി സംസാരിക്കാനും ശ്രമിക്കും. കുഞ്ഞിനോട് കഴിവതും എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുക.

3. ഒറ്റവാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

കുട്ടിയുടെ മുമ്പിൽ ഒരേ വാക്ക് ആവർത്തിച്ച് പറയുക, അതുവഴി കുട്ടിക്ക് ആ വാക്ക് മനസിലാക്കാനും സ്വന്തം ഭാഷയിൽ സംസാരിക്കാനും കഴിയും. ഒരേ സമയം പല വാക്കുകളും പഠിപ്പിച്ചാൽ അവർക്ക് ശരിയായി സംസാരിക്കാൻ കഴിയില്ല. വാക്കുകള്‍ പറഞ്ഞ് അത് ഏറ്റുപറയാന്‍ കുഞ്ഞിനെ ശീലിപ്പിക്കുക.

4. പാട്ട് പാടുക

കുട്ടികളുടെ മുന്നിൽ കവിതകളും ബാലഗാനങ്ങളും ആലപിക്കുക. കുട്ടികൾക്കായി പാട്ടുകൾ ഉപയോഗിക്കുന്നത് അവരുടെ ഭാഷാ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും.

5. വസ്തുക്കളുടെയും ആളുകളുടെയും പേര് പറഞ്ഞുകൊടുക്കുക

കുട്ടിയോട് സ്വന്തം കളിപ്പാട്ടങ്ങളുടെ പേരുകളും പ്രിയപ്പെട്ട കാര്യങ്ങളും ആവർത്തിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടിക്ക് വേഗത്തിൽ സംസാരിക്കാൻ കഴിയും. ഒരോ വാക്കുകളുടേയും അര്‍ത്ഥം കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കുക. ഉദാഹരണത്തിന് പേന എന്നത് എഴുതാനുള്ളതാണെന്ന് ഉദാഹരണസഹിതം കാണിച്ചു കൊടുക്കുക. എല്ലാ കാര്യങ്ങളും ചെയ്ത ശേഷവും കുഞ്ഞ് സംസാരിക്കുന്നില്ലെങ്കില്‍ ഡോക്‌ടറെ കാണുന്നതാണ് നല്ലത്.
  
Speech Delay? | സമയമായിട്ടും കുഞ്ഞ് സംസാരിക്കുന്നില്ലേ? 5 വഴികൾ ഇതാ

Keywords: Health Tips, Lifestyle, News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Speech Delay, Tips for Speech Delay in Toddlers.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script