SWISS-TOWER 24/07/2023

Accidental Death | വിഴിഞ്ഞത്ത് ടിപര്‍ ലോറിയില്‍നിന്നും കരിങ്കല്ല് ദേഹത്തേക്ക് തെറിച്ചുവീണ് മെഡികല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് ദേഹത്തേക്ക് തെറിച്ചുവീണ് മെഡികല്‍ വിദ്യാര്‍ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു (24) ആണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംങ്ഷനില്‍ രാവിലെയാണ് അപകടമുണ്ടായത്.

സ്‌കൂടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ സ്‌കൂടര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. കല്ല് അനന്തുവിന്റെ ദേഹത്ത് പതിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Accidental Death | വിഴിഞ്ഞത്ത് ടിപര്‍ ലോറിയില്‍നിന്നും കരിങ്കല്ല് ദേഹത്തേക്ക് തെറിച്ചുവീണ് മെഡികല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. നിംസ് കോളജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്നു. അപകടത്തിന് പിന്നാലെ വിവിധ പാര്‍ടികളുടെ നേതൃത്വത്തില്‍ തുറമുഖ കവാടം ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Keywords: News, Kerala, Kerala-News, Accident-News, Thiruvananthapuram News, Medical Student, Died, Stone Fell, Lorry, Vizhinjam News, Thiruvananthapuram: Medical student died after stone fell from lorry in Vizhinjam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia