Seasonal Climates | ചൂടുകാലത്ത് ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത് ഈ രോഗങ്ങളെ

 


കൊച്ചി: (KVARTHA) മാര്‍ച് മാസം എത്തിയതോടെ സംസ്ഥാനത്ത് ചൂടുകാലവും വന്നു. ഓരോ ദിവസവും അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ കത്തുന്ന ചൂടിനൊപ്പം തന്നെ വൈറല്‍ പനി മുതല്‍ സൂര്യതാപം പോലെയുള്ള പല അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. വെയിലത്ത് ജോലി ചെയ്യുന്നവരെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ഇത്. അല്‍പം സൂക്ഷിച്ചാല്‍ നമുക്ക് വേനല്‍കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാം.

Seasonal Climates | ചൂടുകാലത്ത് ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത് ഈ രോഗങ്ങളെ
 
ഈ സമയത്ത് ഏറ്റവും ആവശ്യം വെള്ളമാണ്. ദാഹിച്ചില്ലെങ്കിലും വിയര്‍ക്കുന്നതിന് അനുസരിച്ച് ധാരാളം വെള്ളം കുടിക്കണം. നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. വായു സഞ്ചാരമുള്ള മുറികളില്‍ സമയം ചിലവഴിക്കുക. ആഹാരത്തില്‍ ധാരളം പഴവര്‍ഗങ്ങളും സാലഡുകളും ഉള്‍പെടുത്തുന്നത് രോഗപ്രതിരോധശേഷി ശേഷി കൂടുന്നതിന് നല്ലതാണ്.

വേനല്‍ക്കാലമായതോടെ ഇന്‍ഫ്ളുവന്‍സ, വയറിളക്ക രോഗങ്ങള്‍, ഭക്ഷ്യവിഷബാധ, ഡെങ്കി, ടൈഫോയിഡ് അടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള സാധ്യത ഉയരുന്നു.

വരും മാസങ്ങളില്‍ ഇനിയും ചൂട് കൂടാനുള്ള സാഹചര്യത്തില്‍ അല്‍പം ശ്രദ്ധ വെച്ചാല്‍ വേനലിലെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടാം. ചൂടിനെ അനായാസമായി നേരിടാനുള്ള ചില വഴികള്‍ അറിയാം.

*അയഞ്ഞതും, ഇളം നിറത്തിലുള്ളതും, കനംകുറഞ്ഞതുമായ കോടന്‍ വസ്ത്രങ്ങള്‍ കൂടുതല്‍ ധരിക്കുക, ചൂട് കാലത്ത് സിന്തറ്റിക് വസ്ത്രങ്ങള്‍ നന്നല്ല.

*വെള്ളം ധാരാളം കുടിക്കുക. മിനിമം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക.

*പുറത്തിറങ്ങുമ്പോള്‍ അള്‍ട്രാ വയലറ്റ് കോടിങ്ങുള്ള കുട ഉപയോഗിക്കുക. മാത്രമല്ല, പുറത്തിറങ്ങുമ്പോള്‍ ചെരിപ്പോ അല്ലെങ്കില്‍ ഷൂവോ ധരിക്കുക.

*ചായയും, കോഫിയും അതുപോലെ തന്നെ മദ്യപാനവും ഒഴിവാക്കുന്നത് ശരിരത്തിന് നല്ലതാണ്. കാരണം ഇവ നമ്മുടെ ശരീരത്തിലെ ജലാംശം നീക്കുന്നതിന് ഗുണം ചെയ്യും.

*ശുദ്ധ ജലം കിട്ടാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ യാത്രയില്‍ എപ്പോഴും വെള്ളം കൊണ്ടുപോകുന്നത് അഭികാമ്യമാണ്.

* ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക. കിടക്കുന്നതിനു മുന്‍പ് കുളിക്കുകയാണെങ്കില്‍ അതു ശരീരത്തിന്റെ താപനില കുറയ്ക്കുവാന്‍ സഹായിക്കും.

*എസി ഉപയോഗിക്കുകയാണെങ്കില്‍ 25-28 ഡിഗ്രി സെല്‍ഷ്യസില്‍ താപനില ക്രമപ്പെടുത്തുന്നതാണു നല്ലത്, അല്ലെങ്കില്‍ അസുഖം പിടിപെടാനുള്ള സാധ്യതയുണ്ട്.

*ഇടയ്ക്കിടെ കയ്യും, മുഖവും കഴുകുന്നതു നല്ലതാണ്.

* എപ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രമെ ഉപയോഗിക്കാവൂ. ഐസ് ശുദ്ധജലത്തില്‍ നിര്‍മിച്ചതാണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലെങ്കില്‍ വയറിളക്ക രോഗങ്ങള്‍ വരാന്‍ സാധ്യത അധികമാണ്. ചൂടുകൂടിയ സാഹചര്യമായതിനാല്‍ ഭക്ഷണങ്ങള്‍ പെട്ടെന്ന് കേടുവരുവാന്‍ സാധ്യത കൂടുതലാണ്.

*ഉത്സവകാലമായതിനാല്‍ അതിനോടനുബന്ധിച്ച് ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം എന്നിവ വിതരണം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വെള്ളവും ഭക്ഷണവും മൂടിവെയ്ക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.

*ഡെങ്കി പോലുള്ള കൊതുക് പകര്‍ത്തുന്ന പകര്‍ചവ്യാധികള്‍ തടയാനായി വീടും പരിസരവും വൃത്തിയാക്കി വയ്‌ക്കേണ്ടതാണ്.

*ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്.

Keywords: The effects of seasonal climate variability on dengue annual, Kochi, News, Seasonal Climate, Health Tips, Health, Instructions, Drinking Water, Warning, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia