SC Verdict | അധ്യാപകൻ പെൺകുട്ടിക്ക് നിർബന്ധിച്ച് 'പൂവ്' നൽകുന്നത് ലൈംഗികാതിക്രമമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി

 


ന്യൂഡെൽഹി: (KVARTHA) പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പൂക്കൾ നൽകുകയും മറ്റുള്ളവരുടെ മുന്നിൽ അവ സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്‌ത സ്കൂൾ അധ്യാപകൻ്റെ പ്രവൃത്തി ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. എന്നിരുന്നാലും അധ്യാപകനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച തമിഴ്‌നാട് വിചാരണക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധി ബെഞ്ച് റദ്ദാക്കി.

SC Verdict | അധ്യാപകൻ പെൺകുട്ടിക്ക് നിർബന്ധിച്ച് 'പൂവ്' നൽകുന്നത് ലൈംഗികാതിക്രമമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏതെങ്കിലും അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കുന്ന പ്രവൃത്തി ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. കുറ്റാരോപിതനായ അധ്യാപകൻ്റെ വ്യക്തിത്വത്തെ ബാധിക്കുമെന്നതിനാൽ തെളിവുകൾ കർശനമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത കോടതി ഊന്നിപ്പറഞ്ഞു. തെളിവുകൾ കർശനമായി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

അധ്യാപകനും പെൺകുട്ടിയുടെ ബന്ധുക്കളും തർക്കം നിലനിൽക്കുന്നതിനാൽ അധ്യാപകനെതിരെ
വ്യക്തിപരമായ പരാതികൾ നൽകാൻ പെൺകുട്ടിയെ ഉപയോഗിച്ചിരിക്കാമെന്നും സുപ്രീം കോടതി ആശങ്ക ഉന്നയിച്ചു. ലൈംഗികാരോപണങ്ങൾ ഉൾപ്പടെയുള്ള കേസുകളിൽ സന്തുലിതമായി വിധി പറയേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് ബെഞ്ച് കുറ്റാരോപിതനായ അധ്യാപകനെ വെറുതെവിട്ടത്. ദീപങ്കർ ദത്ത, ജസ്റ്റിസ് കെ വി വിശ്വനാഥൻ, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
  
SC Verdict | അധ്യാപകൻ പെൺകുട്ടിക്ക് നിർബന്ധിച്ച് 'പൂവ്' നൽകുന്നത് ലൈംഗികാതിക്രമമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി

Keywords: News, National, New Delhi, Supreme Court, Verdict, Teacher, Girl, Complaint, Investigation, Case, Teacher forcing girl to accept flowers this harassment: Supreme Court , Shamil .
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia