SWISS-TOWER 24/07/2023

Supreme Court | നിയമയുദ്ധത്തില്‍ എതിര്‍ ഭാഗത്തിന് തിരിച്ചടി; കണ്ണൂര്‍ കോടതി കെട്ടിട സമുച്ചയം ഊരാളുങ്കലിന് നല്‍കിയ ഹൈകോടതി വിധി സുപ്രീം കോടതി ശരിവെച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ ഏറെ വിവാദമായ പുതിയ കോടതി കെട്ടിട സമുച്ച നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സുപ്രീം കോടതി അന്തിമതീര്‍പ്പുകല്‍പ്പിച്ചു. ഏറെക്കാലത്തെ നിയമ പോരാട്ടങ്ങള്‍ക്കുശേഷം കണ്ണൂര്‍ കോടതി നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കിയ നടപടി സുപ്രീം കോടതി ശരിവച്ചു. 

കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണ കരാറിനായി 7.2 ശതമാനം അധിക തുക ക്വാട്ട് ചെയ്തതിന് അടിസ്ഥാനമാക്കിയാണ് കരാര്‍ നല്‍കിയത്. സര്‍കാര്‍ ഓഹരി പങ്കാളിത്തമുള്ള കംപനിക്ക് 10 ശതമാനം വരെ പ്രിഫറന്‍സ് നല്‍കാമെന്ന വാദം കോടതി ശരിവെച്ചു. ഹൈകോടതി വിധി ചോദ്യം ചെയ്ത് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

Aster mims 04/11/2022
Supreme Court | നിയമയുദ്ധത്തില്‍ എതിര്‍ ഭാഗത്തിന് തിരിച്ചടി; കണ്ണൂര്‍ കോടതി കെട്ടിട സമുച്ചയം ഊരാളുങ്കലിന് നല്‍കിയ ഹൈകോടതി വിധി സുപ്രീം കോടതി ശരിവെച്ചു

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍കാരിന്റേത് ആണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത് ഈ കേസിലായിരുന്നു. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

കോടതി നിര്‍മാണത്തിനായി നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ക്വാട്ടു ചെയ്ത തുകയേക്കാള്‍ 1.65 കോടി രൂപയാണ് ഊരാളുങ്കല്‍ സൊസൈറ്റി ക്വാട്ട് ചെയ്തത്. കരാര്‍ ലഭിച്ചത് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു. ഇതിനെതിരെ ഊരാളുങ്കല്‍ കോടതിയെ സമീപിച്ചു. ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഊരാളുങ്കലിന് അനുകൂലമായി വിധിച്ചു. ഇതോടെയാണ് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് സുപ്രീം കോടതിയെ സമീപിച്ചത്.

ഇതേതുടര്‍ന്ന് ഏറെ നാള്‍ നീണ്ട വാദത്തിനൊടുവിലാണ് ഹര്‍ജി തള്ളിയത്. നിര്‍മാണം നിയമ വ്യവഹാരത്തില്‍ കുടുങ്ങിയ കോടതി കെട്ടിട നിര്‍മാണം ഇതോടെ പുനരാരംഭിക്കാനുള്ള സാധ്യതയ്ക്കാണ് വഴി തുറന്നത്. കോടതി കെട്ടിട സമുച്ചയത്തിന്റെ പഴയ കെട്ടിടം ഇപ്പോള്‍ പൊളിച്ചിട്ട നിലയിലാണ്. ബാര്‍ അസോസിയേഷനിലെ ഭിന്നതയും കണ്ണൂര്‍ കോടതിയുടെ നിര്‍മാണ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Keywords: Supreme Court upheld the High Court's verdict which awarded the Kannur court building complex to Uralungal, Kannur, News, Supreme Court, Court Verdict, Petition, High Court, Labour Contract, Controversy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia